പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായിയും ആം ആദ്‌മിയിലേക്ക്

mallika-sarabhaiഅഹമ്മദാബാദ്: ലോക പ്രശസ്ത നര്‍ത്തകിയും സാമൂഹിക പ്രവര്‍ത്തകയുമായ മല്ലികാ സാരാഭായി ആം ആദ്മി പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. താന്‍ സ്വയം എടുത്ത തീരുമാനമാണിതെന്ന്  സാരാഭായി തന്നെയാണ് വെളിപ്പെടുത്തിയത്. ഇന്ത്യ ഇന്ന് നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമാണ് വേണ്ടത്. ആം ആദ്മി പോലുള്ള പാര്‍ട്ടികള്‍ക്കേ അതു സാധിക്കൂ. അവര്‍ വെളിപ്പെടുത്തി.

നിരവധി സാമൂഹിക വിഷയങ്ങളില്‍ മല്ലികാ സാരാഭായിയും അരവിന്ദ് കെജരിവാളും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റേയും അരവിന്ദ് കേജ്‌രിവാളിന്റേയും ആശയങ്ങള്‍ ഒന്നാണെന്നും അവര്‍ വ്യക്തമാക്കി.

2009-ലെ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിക്കെതിരെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്ലികാ സാരാഭായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment