Flash News

മകളെ ബലാല്‍സംഗം ചെയ്ത പിതാവിന് 12 വര്‍ഷം തടവ്

January 10, 2014 , സ്വന്തം ലേഖകന്‍

girlകല്‍പറ്റ: മകളെ പലതവണ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പിതാവിനെ വയനാട് ജില്ലാ സെഷന്‍സ് ജഡ്ജി കെ. ഭാസ്കരന്‍ 12 വര്‍ഷം തടവിനും പിഴയടക്കാനും ശിക്ഷിച്ചു. പനമരം ചുണ്ടക്കുന്ന് ചൂട്ടക്കടവിലെ സുന്ദരരാജനെയാണ് (38) ശിക്ഷിച്ചത്. ലക്ഷം രൂപ പിഴയടക്കാനും വിധിച്ചിട്ടുണ്ട്. കുട്ടിയെ ദേഹോപദ്രവമേല്‍പിച്ചതിന് ഒരുവര്‍ഷം കഠിനതടവിനും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക പരാതിക്കാരിക്ക് നല്‍കാനും ഉത്തരവിട്ടു.വീട്ടില്‍ അമ്മയില്ലാത്ത സമയത്ത് ഭീഷണിപ്പെടുത്തി അഞ്ചാം ക്ളാസില്‍ പഠിക്കുന്നതു മുതല്‍ ലൈംഗികമായി പീഡിപ്പിച്ചു. സഹിക്കവയ്യാതായപ്പോള്‍ അമ്മയോടൊപ്പം മാനന്തവാടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം 376 (2), (f) പ്രകാരവുമാണ് പൊലീസ് കേസെടുത്തത്. മാനന്തവാടി പൊലീസ് ഇന്‍സ്പെക്ടര്‍ പി.എല്‍. ഷൈജുവാണ് കേസ് അന്വേഷിച്ചത്. 14 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. അനുപമന്‍ ഹാജരായി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top