സ്വതന്ത്രകത്തോലിക്കരുടെ രണ്ടാമത് ടെലിയോഗം ജനുവരി 24 വെള്ളിയാഴ്ച

distant-talk-teleconference-8084978

ന്യൂയോര്‍ക്ക്: ശ്രീ തോമസ്‌ തോമസ് ന്യൂജേഴ്സിയുടെ നേതൃത്വത്തില്‍ 01-24-2014, വെള്ളിയാഴ്ച രാത്രി ന്യൂയോര്‍ക്ക് സമയം ഒമ്പതുമണിക്ക് സ്വതന്ത്ര ചിന്താഗതിക്കാരായ കത്തോലിക്കരുടെ രണ്ടാമതൊരു അന്തര്‍ദേശീയ ടെലിയോഗം സമ്മേളിക്കാന്‍ തീരുമാനിച്ചു. ‘സഭാനവീകരണവും സഭ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും’ സംബന്ധിച്ച വിഷയങ്ങളായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ടെലിയോഗത്തില്‍ പങ്കെടുക്കാന്‍ 1-619-326-2772 എന്ന നമ്പരും 7704086# പ്രവേശന നമ്പരുകളും ഡയല്‍ ചെയ്‌താല്‍ മതിയാകും. ഏവര്‍ക്കും സ്വാഗതം.

12-20-2013-ല്‍ സംഘടിപ്പിച്ച ആദ്യടെലിചര്‍ച്ചയില്‍ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ സജീവമായി പങ്കെടുക്കുകയുണ്ടായി. സമ്മേളനം വിജയകരമായതുകൊണ്ട് രണ്ടാമതുള്ള ഈ യോഗത്തിലേക്ക് പങ്കെടുക്കാനായി അനേകലര്‍ താല്പര്യം പ്രകടിപ്പിച്ചതും സ്വാഗതാര്‍ഹമാണ്. മലയാളം ഡെയ്‌ലി ന്യൂസും അമേരിക്കയിലെ മിക്കപത്രങ്ങളും ബ്രിട്ടീഷ് മലയാളപത്രവും ചരിത്രപരമായ ആ വാര്‍ത്ത അന്ന് പ്രസിദ്ധീകരിച്ചിരുന്നു. അതേത്തുടര്‍ന്ന് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച യോഗത്തിന്റെ വിശദാംശങ്ങളടങ്ങിയ ലേഖനത്തില്‍ നൂറുകണക്കിന് വായനക്കാരുടെ സ്വാഗതാര്‍ഹമായ പ്രതികരണങ്ങളും ടെലിയോഗത്തിന്റെ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരുന്നു.

സഭയിന്ന് വൈകാരികമായ ഒരു കാലഘട്ടത്തില്‍ക്കൂടിയാണ് കടന്നുപോവുന്നത്. മഹാനായ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ നവീകരണ ചിന്താഗതികള്‍ക്ക് പ്രതീക്ഷകള്‍ നല്കുന്നുണ്ട്. പൈതൃകമായ അടിസ്ഥാന തത്ത്വങ്ങളില്‍ ആധുനിക ചിന്താഗതികള്‍ക്കനുരൂപമായി സഭയെ നയിക്കാനാണ് മാര്‍പാപ്പാ ശ്രമിക്കുന്നത്. യോഗത്തിന്റെ ലക്ഷ്യവും മാര്‍പാപ്പയ്ക്ക് പൂര്‍ണ്ണപിന്തുണ നല്കുകയെന്നതാണ്

വിലകൂടിയ ആഡംബരമേറിയ കാറുകളും വൈമാനിക യാത്രകളുമായി സഭയുടെ പണം ദുരുപയോഗം ചെയ്യുന്ന പിതാക്കന്മാര്‍ക്കെതിരെ മാര്‍പാപ്പാ അനേക തവണകള്‍ താക്കീത് കൊടുത്തിട്ടും കേരളസഭയില്‍ മാറ്റങ്ങളൊന്നുമില്ല. സഭ അല്മേനികളുടെതെന്ന തത്ത്വം മാര്‍പാപ്പാ പലതവണകള്‍ ഓര്‍മ്മിപ്പിച്ചിട്ടും പാപ്പയുടെ വാക്കുകളെ ശ്രവിക്കാന്‍ ഇവര്‍ തയ്യാറാവുന്നുമില്ല. കേരളസഭയുടെ ഏകാധിപത്യപ്രവണതകളെ ശക്തിയായി എതിര്‍ത്തും പ്രതികരിച്ചും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചും മാറ്റങ്ങള്‍ക്കായി മാര്‍പാപ്പായ്ക്കു പിന്തുണ നല്കുകയെന്നതാണ് ടെലി യോഗത്തിന്റെ ഉദ്ദേശ്യവും. അതിനായി അല്മായ ശക്തിരൂപീകരണവും ആവശ്യമാണ്.

നവീകരണ ചുവടുവെപ്പുകളില്‍ കേരളത്തിലെ കെ.സി.ആര്‍.എം. സംഘടന നേടിയ നേട്ടങ്ങളാണ് പ്രവാസി മലയാളികളെ ഇങ്ങനെയൊരു സംഘിടിത നീക്കത്തിന് പ്രേരിപ്പിച്ചത്. ദളിതന്റെ ശവശംസ്ക്കാരചടങ്ങുകള്‍ നിഷേധിച്ചതായ ഒരു വാര്‍ത്ത കഴിഞ്ഞവര്‍ഷം കേരള സഭയില്‍ സംഭവിച്ചില്ലെന്നതും ആശ്വാസകരമാണ്. അതില്‍ ആ സംഘടനയെ അഭിനന്ദിക്കുകയും ചെയ്യുന്നു.

സമ്മേളനത്തെ വിജയപ്രദമാക്കാന്‍ എല്ലാ സഭാസ്നേഹികളെയും ഹാര്‍ദ്ദമായി ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ പറയുന്ന നമ്പരില്‍ ബന്ധപ്പെടുക.

തോമസ് കൂവള്ളൂര്‍, ന്യൂയോര്‍ക്ക് – Tel: 914-409-5772
തോമസ്‌ തോമസ്, ന്യൂജേഴ്സി – Tel: 201-289-7256

Print Friendly, PDF & Email

Leave a Comment