Flash News

പുത്തന്‍ മലയാളം, തമിഴ് സിനിമകള്‍ ഇന്‍റര്‍നെറ്റില്‍

January 13, 2014 , സ്വന്തം ലേഖകന്‍

jilla-veeram-610x330തിരുവനന്തപുരം: സൂപ്പര്‍ താര ചിത്രങ്ങളായ ‘ജില്ല’യും ‘വീര’വും ഇന്‍റര്‍നെറ്റിലൂടെ പ്രചരിക്കുന്നു. തമിഴ്, മലയാളം വെബ് സൈറ്റുകളിലാണ് സിനിമകള്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. പതിനായിരങ്ങളാണ് ഈ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റിലൂടെ കണ്ടത്.

കേരളത്തിലും തമിഴ്നാട്ടിലുമുള്‍പ്പെടെ നിരവധി കേന്ദ്രങ്ങളിലാണ് ഈ ചിത്രങ്ങള്‍ റിലീസ് ചെയ്തത്. മോഹന്‍ലാലും വിജയും ഒന്നിച്ച ‘ജില്ല’ക്ക് എല്ലാ തിയറ്ററിലും വന്‍ തിരക്കാണ്. മോഹന്‍ലാല്‍ നായകനായ ദൃശ്യം ഇന്‍റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തതില്‍ ഈയിടെ ഒരു പ്ളസ് ടു വിദ്യാര്‍ഥി അറസ്റ്റിലായിരുന്നു. സമീപകാലത്ത് മലയാളത്തിലുണ്ടായ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റാണ് ദൃശ്യം. റിലീസായി മാസമായിട്ടും ഇപ്പോഴും എല്ലാ തിയറ്ററുകളിലും ദൃശ്യം ഹൗസ്‌ഫുള്ളാണ്. ഈയിടെ ഏഷ്യാനെറ്റ് ലക്ഷങ്ങള്‍ നല്‍കിയാണ് ദൃശ്യത്തിന്റെ അവകാശം നേടിയെടുത്തത്. ദൃശ്യം ഇപ്പോഴും ചില സൈറ്റുകളില്‍ ലഭ്യമാണെന്ന് വിവരമുണ്ട്. അജിത്തിന്റെ ‘വീര’വും ഇന്‍റര്‍നെറ്റിലുണ്ട്. തിയറ്ററുകളില്‍ ഈ ചിത്രങ്ങളെത്തി മണിക്കൂറുകള്‍ കഴിയും മുമ്പ് തന്നെ ഇന്‍റര്‍നെറ്റിലും ഇവ റിലീസായി.

മലയാളം, തമിഴ് സൈറ്റുകളില്‍ അപ് ലോഡ് ചെയ്തിട്ടുള്ള ഈ സിനിമകള്‍ നല്ല വ്യക്തതയോടെ ഇന്‍റര്‍നെറ്റില്‍ കാണാം. തിയറ്ററില്‍ നിന്നും രഹസ്യമായി പകര്‍ത്തിയ ശേഷമാണ് സൈറ്റില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. പുതിയ സത്യന്‍ അന്തിക്കാട് ചിത്രം ഇന്ത്യന്‍ പ്രണയകഥയും അടുത്തിടെ ഇന്‍റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തിരുന്നു.

പുത്തന്‍ സിനിമകളുടെ വ്യാജ പതിപ്പ് സൈറ്റുകളിലേക്ക് എത്തുന്ന വഴി തടയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ റാക്കറ്റാണെന്ന് പൊലീസിന്റെ നിഗമനം. ബംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top