Flash News

പാചകവാതകം, ഡീസല്‍ വില വീണ്ടും കൂട്ടും

January 14, 2014 , സ്വന്തം ലേഖകന്‍

imagesന്യൂഡല്‍ഹി: പാചകവാതകത്തിന്റെയും ഡീസലിന്റെയും വില വീണ്ടും കൂട്ടുന്നു. സിലിണ്ടറിന് 75 മുതല്‍ 100 രൂപവരെയും ഡീസലിന് ലിറ്ററിന് രണ്ടു രൂപയും കൂട്ടാനാണ് നീക്കം. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്ന് 12 ആയി ഉയര്‍ത്തുന്നതിനോടൊപ്പം പാചകവാതക വില വര്‍ധനയും ഉണ്ടാകുംന. പാചകവാതകത്തിന്‍െറ വില ഏതാനും ദിവസം മുമ്പാണ് 220 രൂപ വര്‍ധിപ്പിച്ചത്.

ഡീസലിന്റെ വില മാസം തോറും 50 പൈസ വീതം വര്‍ധിപ്പിക്കാറുണ്ട്. മാസം തോറും 50 പൈസ വര്‍ധിപ്പിച്ചിട്ടും ഡീസല്‍ ഇപ്പോള്‍ ലിറ്റിന് 10 രൂപയിലേറെ നഷ്ടത്തിലാണ് വില്‍ക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വാദം. പാചകവാതകം സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആയി ഉയര്‍ത്തുമ്പോള്‍ 5,800 കോടിയുടെ അധിക ബാധ്യത വരുമെന്നാണ് സര്‍ക്കാറിന്റെ വാദം. ആ നഷ്ടത്തിന്റെ ഒരു വിഹിതം തിരിച്ചുപിടിക്കാനാണ് സ്ബ്സിഡി നിരക്കിലുള്ള പാചകവാതകത്തിന്റെ വില കൂട്ടാനുള്ള നിര്‍ദേശം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top