ഷിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാദിനം ആഘോഷിക്കുന്നു

womns

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ പോഷകസംഘടനയായ വിമന്‍സ്‌ ഫോറം, ഇന്റര്‍നാഷണല്‍ വിമന്‍സ്‌ ഡേ ആയ മാര്‍ച്ച്‌ എട്ടിന്‌ ശനിയാഴ്‌ച `വനിതാ ദിനം’ ആഘോഷിക്കുവാന്‍ തീരുമാനിച്ചു. മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ ഹാളില്‍ വെച്ച്‌ വൈകുന്നേരം നാലു മണി മുതല്‍ കേശാലങ്കാരം, മലായള സിനിമാഗാനം (സിംഗിള്‍), വര്‍ണ്ണശബളമായ വെജിറ്റബിള്‍ ഫ്രൂട്ട്‌ കാര്‍വിംഗ്‌, ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്‌ എന്നീ ഇനങ്ങളില്‍ വനിതകള്‍ക്കായി മത്സരങ്ങള്‍ നടത്തുന്നതാണ്‌. 25 വയസിനു മുകളിലുള്ള ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ഏതൊരു വനിതയ്‌ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്‌.

തുടര്‍ന്ന്‌ സ്‌നേഹവിരുന്നും പൊതുസമ്മേളനവും, ഷിക്കാഗോയില്‍ പ്രശസ്‌തമായി പ്രവര്‍ത്തിക്കുന്ന വിവിധ ഡാന്‍സ്‌ അക്കാഡമികളുടെ നേതൃത്വത്തില്‍ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വിമന്‍സ്‌ ഫോറം കോര്‍ഡിനേറ്റര്‍ ബ്രിജിറ്റ്‌ ജോര്‍ജ്‌ (847 208 1546), കോര്‍ഡിനേറ്റേഴ്‌സായ ജൂബി വള്ളിക്കളം (312 685 5829), ഡോ. സിബിള്‍ ഫിലിപ്പ്‌ (630 697 2241).

Print Friendly, PDF & Email

Related News

Leave a Comment