Flash News

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തിയില്ലെങ്കില്‍ കൂട്ട ആത്മഹത്യയെന്ന് റാങ്ക് ഹോള്‍ഡര്‍മാര്‍

January 17, 2014 , സ്വന്തം ലേഖകന്‍

BL12EMPLOYMENT_EXC_1205676f

തിരുവനന്തപുരം: റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് ഈ മാസം 22നകം തീരുമാനമുണ്ടായില്ലെങ്കില്‍ നിയമസഭക്കു മുന്നില്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ സംയുക്ത സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളില്‍ നിയമനം നടത്താതെ ഒഴിവുകള്‍ തിരിച്ചുപിടിക്കുകയും റാങ്കുലിസ്റ്റിലുള്ളവരെ ഒഴിവാക്കി താല്‍കാലിക നിയമനങ്ങള്‍ നടത്തുകയും ചെയ്യുന്നതിലൂടെ സര്‍ക്കാര്‍ യുവജനങ്ങളെ വഞ്ചിക്കുകയാണ്.

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 2000 ഒഴിവുകളുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒഴിവുകളുടെ എണ്ണം 55000 വരും. 48 ലക്ഷം പേരാണ് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 26ലക്ഷം സ്ത്രീകളാണ്. കെ.എസ്.ആര്‍.ടി.സിയില്‍ 9300 കണ്ടക്ടര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 4300 പേര്‍ക്ക് അഡ്വൈസ് മെമ്മോ അയക്കുകയും ചെയ്തിരുന്നു. ഇതിന്റെ കാലാവധി ഡിസംബര്‍ അഞ്ചിന് അവസാനിച്ചു. 2000 താഴെ മാത്രമാണ് നിയമനം നടന്നത്. 3500 ഡ്രൈവര്‍ ഒഴിവുകളുണ്ടെന്ന് വിവരാവകാശ രേഖകളില്‍ നിന്ന് വ്യക്തമായിരുന്നു. ഇപ്പോള്‍ നിയമനത്തിന് ഒഴിവുകളില്ലെന്ന് കാട്ടി കെ.എസ്.ആര്‍.ടി.സി എം.ഡി പി.എസ്.സി ചെയര്‍മാന് കത്ത് നല്‍കിയിരിക്കുകയാണ്.

എല്‍.ഡി.സി റാങ്ക് ലിസ്റ്റില്‍ 53000 പേരും ലാസ്റ്റ്ഗ്രേഡില്‍ 51000 പേരുമുണ്ട്. രണ്ട് വര്‍ഷത്തിനിടെ ഇതില്‍ നിന്ന് 4000ത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. സംസ്ഥാനത്ത് 5.5 ലക്ഷം പേര്‍ പി.എസ്.സി റാങ്ക് ലിസ്റ്റിലുണ്ട്. എംപാനലുകാരെയും താല്‍കാലികക്കാരെയും നിയമിക്കുന്നത് ഒഴിവാക്കി റാങ്ക് ലിസ്റ്റില്‍ പെട്ടവര്‍ക്ക് നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സംയുക്തസമരസമിതി നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇനിയും അവഗണന തുടര്‍ന്നാല്‍ 22ന് നിയമസഭാ മാര്‍ച്ച് നടത്തുകയും അതിനുമുന്നില്‍ സമരസമിതി അംഗങ്ങളും കുടുംബങ്ങളും കൂട്ട ആത്മഹത്യ ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top