ന്യൂഡല്‍ഹി: സബ്സിഡിയോടെ പ്രതിവര്‍ഷം നല്കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്ന് 12 ആയി ഉയര്‍ത്തി. ആധാര്‍ നിര്‍ബന്ധമാക്കി സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാനുള്ള പുറപ്പാട് ഔദ്യോഗികമായി തിരുത്തിയിട്ടില്ല. ജനവികാരം മാനിച്ച് കൂടുതല്‍ സബ്സിഡി സിലിണ്ടര്‍ അനുവദിക്കണമെന്ന് എ.ഐ.സി.സി സമ്മേളനത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനോട് നേരിട്ട് അഭ്യര്‍ഥിച്ചതിന് തൊട്ടുപിന്നാലെയാണ് സര്‍ക്കാര്‍ നയം തിരുത്തിയത്.
സബ്സിഡി സിലിണ്ടറിന്റെ എണ്ണം കൂട്ടണമെന്ന് കടുത്ത സമ്മര്‍ദം ഉയര്‍ന്നിട്ടും പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്നു സര്‍ക്കാര്‍. എണ്ണം 12 ആക്കുന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗം ഉടനടി തീരുമാനമെടുക്കുമെന്ന് വീരപ്പമൊയ്ലി പറഞ്ഞു. പെട്രോളിയം മന്ത്രി നിര്‍ദേശം നല്കുന്ന മുറക്ക്, ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ, സാമ്പത്തികകാര്യ സമിതി യോഗങ്ങളിലേക്ക് തയാറാക്കി നല്‍കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news