വ്യാജവിസയില്‍ കുടങ്ങിയ മലയാളികള്‍ തിരിച്ചെത്തി

passport+and+visaമലപ്പുറം: വ്യാജ വിസയില്‍ കുവൈത്തിലെത്തി കുടുങ്ങിയ 84 മലയാളികളില്‍ 53 പേരടങ്ങുന്ന സംഘം കരിപ്പൂരില്‍ തിരിച്ചെത്തി. ഇനിയും നിരവധി പേര്‍ കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും വൈകാതെ തിരിച്ചെത്തുമെന്നും ഇവര്‍ പറഞ്ഞു.

96,000 മുതല്‍ 1.35 ലക്ഷം രൂപ വരെ ചെലവിട്ടാണ് ഇവര്‍ കുവൈത്തിലെത്തിയത്. എല്ലാം നഷ്ടപ്പെട്ട് കരിപ്പൂരിലെത്തിയ സംഘത്തെ വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ സ്വീകരിച്ച് വീടുകളിലെത്തിച്ചു. കൊച്ചി ആസ്ഥാനമായ ഏജന്‍സി വഴി കാറ്ററിങ് ജോലിക്കെന്ന് പറഞ്ഞ് വ്യാജവിസയില്‍ കുവൈത്തിലെത്തി കഷ്ടപ്പെടുന്നവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രഫ. പി. ഇസ്മായില്‍ ആവശ്യപ്പെട്ടു. തിരിച്ചെത്തിയവര്‍ക്ക് ആവശ്യമായ സഹായം കുവൈത്തിലെ വെല്‍ഫെയര്‍ ഘടകമാണ് നല്‍കിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment