Flash News

മുജാഹിദ് സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍

January 22, 2014 , സ്വന്തം ലേഖകന്‍

കോഴിക്കോട്: മതം-മാനവികത-നവോത്ഥാനം എന്ന സന്ദേശവുമായി എട്ടാമത് മുജാഹിദ് സംസ്ഥാന സമ്മേളനം ഫെബ്രുവരി 6, 7, 8, 9 തീയതികളില്‍ മലപ്പുറം കോട്ടക്കലിനടുത്ത് എടരിക്കോട്ട് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 41 സെഷനുകളിലായി അന്താരാഷ്ട്ര പണ്ഡിതരും ചിന്തകരും പങ്കെടുക്കും.

ദേശീയതലത്തില്‍ അടുത്ത 10 വര്‍ഷം നടപ്പാക്കുന്ന പ്രവര്‍ത്തന രൂപരേഖ സമ്മേളനത്തില്‍ അവതരിപ്പിക്കും. സ്ത്രീധനം, ആര്‍ഭാട വിവാഹം, ആഭരണ ധൂര്‍ത്ത്, കുറ്റകൃത്യങ്ങള്‍ എന്നിവക്കെതിരെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് വിപുലമായ രൂപരേഖ പരിഗണനക്കു വരും.

സമ്മേളനത്തിന്റെ ഭാഗമായി ജനുവരി 26 മുതല്‍ ആരോഗ്യ-കാര്‍ഷിക-വിദ്യാഭ്യാസ-ശാസ്ത്ര-ചരിത്ര പ്രദര്‍ശനം ‘ദി മെസേജ് മെഗാ എക്സ്പോ’ ഫെബ്രുവരി ഒമ്പതുവരെ സമ്മേളന നഗരിയില്‍ നടക്കും.

ജനുവരി 17ന് കാസര്‍കോട്ടു നിന്നും തിരുവനന്തപുരത്തുനിന്നും തുടങ്ങിയ സമ്മേളന സന്ദേശ വാഹന പ്രയാണം ജനുവരി 27ന് പൊതുസമ്മേളനത്തോടെ കോട്ടക്കലില്‍ സമാപിക്കും. 2,000ത്തോളം കേന്ദ്രങ്ങളില്‍ പ്രയാണ യാത്ര സമ്മേളന സന്ദേശം നല്‍കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top