Flash News

എന്റെ സഹോദരിയെ ശശി തരൂര്‍ ഒരിക്കലും ഉപദ്രവിക്കില്ല; രാജേഷ് പുഷ്ക്കര്‍

January 25, 2014 , സ്വന്തം ലേഖകന്‍

95bf2bf8-2e8a-4c2f-ae89-48b0e7c1be8cWallpaper1

ന്യൂഡല്‍ഹി: ‘എന്റെ സഹോദരി സുനന്ദയെ ഭര്‍ത്താവ് ശശി തരൂര്‍ ഉപദ്രവിക്കുമെന്ന് എനിക്ക് സങ്കല്പിക്കാന്‍ പോലും കഴിയില്ല’. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കര്‍ തരൂരിന്റെ അസ്വാഭാവിക മരണത്തില്‍ ഭര്‍ത്താവ് ശശി തരൂരിന് പങ്കുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകളെ പാടെ തള്ളി സുനന്ദയുടെ സഹോദരന്‍ കേണല്‍ രാജേഷ് പുഷ്‌ക്കറാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ശശി തരൂരും സഹോദരി സുനന്ദയും ‘അതിതീവ്രമായ പ്രണയത്തിലായിരുന്നു’ എന്നാണ് സഹോദരന്‍ കേണല്‍ രാജേഷിന്റെ പ്രസ്താവനയില്‍ പറയുന്നത്. ശശി തരൂര്‍ ഒരിക്കലും സുനന്ദയെ ഉപദ്രവിക്കുകയോ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയോ ചെയ്യില്ല എന്നും രാജേഷ് പറഞ്ഞു. ഒരുപക്ഷേ ഇത് മാധ്യമങ്ങളുടെ ഊഹാപോഹമായിരിക്കാം, അല്ലെങ്കില്‍ ശശി തരൂരിന്റെ രാഷ്‌ട്രീയ ഭാവിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയായിരിക്കാം, രാജേഷ് പറയുന്നു. സുനന്ദയുടെ മരണത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ഞാനും എന്റെ പിതാവും ഏറെ ദുഖിതരാണ്. എന്റെ സഹോദരിയുടേയും തരൂരിന്റേയും യാത്രയില്‍ ഞാനും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇരുവരും തീവ്രമായ പ്രണയത്തിലായിരുന്നുവെന്ന് എനിക്ക് ഉത്തമ വിശ്വാസത്തോടെ പറയാന്‍ കഴിയും രാജേഷ് വ്യക്തമാക്കി.

ജനുവരി 17-നാണ് സുനന്ദ തരൂരിനെ ഹോട്ടല്‍ ലീല പാലസിലെ മുറിയില്‍ നിന്നും മരിച്ചനിലയില്‍ കണ്ടെത്തിയത്. ശശി തരൂരും പാക് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും പ്രണയത്തിലാണെന്ന സംശയം ബലപ്പെട്ടെന്ന ആരോപണവുമായി സുനന്ദ രംഗത്തെത്തിയതിന്റെ പിറ്റേന്നാണ് അവരുടെ മരണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top