Flash News

ലിബിയന്‍ ഏകാധിപതി കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ ‘റെയ്പ് ചേംബറുകളുടെ’ ദൃശ്യങ്ങള്‍ പുറത്ത്

January 27, 2014 , Moideen Puthenchira

gaddafi

പെണ്‍‌കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിനു മുന്‍പ് അവരെ ലൈംഗിക രോഗമുണ്ടോ എന്നു പരിശോധിക്കുന്നതിനും ഗര്‍ഭിണികളായാല്‍ അബോര്‍ഷന്‍ നടത്താനുള്ള സം‌വിധാനമുള്ള ക്ലിനിക്. അടുത്ത മുറിയിലാണ് ഗദ്ദാഫി പെണ്‍‌കുട്ടികളെ ബലാത്സംഗം ചെയ്തിരുന്നത്.

സിഡ്നി: ലിബിയന്‍ ഏകാധിപതി കേണല്‍ മുഅമ്മര്‍ ഗദ്ദാഫി കൊല്ലപ്പെട്ട് രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്‍റെ നിഷ്ഠുരകൃത്യങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളുമായി ബിബിസി ഡോക്യുമെന്‍ററി. പെണ്‍കുട്ടികളെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് ലൈംഗിക അടിമകളാക്കി വച്ചിരുന്ന ഗദ്ദാഫിയുടെ റെയ്പ് ചേംബറുകളുടെ ദൃശ്യങ്ങളുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തു വിട്ടത് ഓസ്ട്രേലിയയില്‍നിന്നുള്ള ന്യൂസ്കോം.എയു എന്ന വെബ്സൈറ്റാണ്. ഒറ്റപ്പെട്ട ഒരു കെട്ടിടത്തില്‍ പരിമിതസൗകര്യങ്ങളോടു കൂടിയ ഡബിള്‍ റൂമിലാണ് ഗദ്ദാഫി പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത്. 1970കളിലെ അലങ്കാരരീതികളുപയോഗിച്ച മുറി അഴുക്കുപുരണ്ട് ഗദ്ദാഫി അവസാനമായി ഉപയോഗിച്ച അതേ നിലയിലാണുള്ളത്. സ്ഥിരമായി പെണ്‍കുട്ടികളെ ഇവിടെയെത്തിക്കുകയും അശ്ലീലദൃശ്യങ്ങള്‍ ടിവിയില്‍ കാണിച്ച് പീഡിപ്പിക്കുയും ചെയ്തതായി ഡോക്യുമെന്‍ററിയില്‍ വ്യക്തമാക്കുന്നു. ഗദ്ദാഫി ഉപയോഗിച്ചിരുന്ന മുറിയോട് അനുബന്ധമായി ഗൈനക്കൊളജിക്കല്‍ സ്യൂട്ടും പ്രവര്‍ത്തിച്ചിരുന്നെന്ന ഞെട്ടിക്കുന്ന വിവരവും ഇതിലുണ്ട്.

പെണ്‍കുട്ടികളെ റെയ്പ് ചേംബറിലെത്തിക്കുന്നതിന് മുന്‍പ് അവര്‍ക്ക് ലൈംഗിക രോഗങ്ങളുണ്ടോ എന്ന് പരിശോധിക്കാനും അബോര്‍ഷന്‍ നടത്താനുമാണ് ഗൈനക്കൊളജി സ്യൂട്ട് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെയെത്തുന്ന യുവതികള്‍ രക്ഷപെടുക അപൂര്‍വമെന്നും പുറത്തെത്തിയാല്‍ മതമൗലിക കുടുംബങ്ങള്‍ ഇവരെ സ്വീകരിക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ വരുന്ന പെണ്‍കുട്ടികളെ പാര്‍ക്കിംഗ് ഏരിയകളിലോ  മാലിന്യസംസ്കരണ മേഖലകളിളൊ തള്ളപ്പെടുകയും അവര്‍ ദാരുണമരണത്തിനു കീഴടങ്ങുന്ന സാഹചര്യമാണുണ്ടായിരുന്നത്.

പെണ്‍‌കുട്ടികളെ ഗദ്ദാഫിയുടെ അടിമകളാക്കുന്നതിന്റെ മുന്നോടിയായി ലിബിയയില്‍ പെണ്‍‌കുട്ടികള്‍ പഠിക്കുന്ന വിവിധ സ്കൂളുകളിലും കോളെജുകളിലും ഗദ്ദാഫി ‘ടൂര്‍’ നടത്തുകയും വിദ്യാര്‍ത്ഥിനികളെ ഗദ്ദാഫിയുടെ ‘ലക്ചര്‍’ കേള്‍ക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ആദ്യപടി. ലക്‌ചര്‍ തുടങ്ങുന്നതിനു മുന്‍പ് ഹാളില്‍ ഒരു വിഹഗവീക്ഷണം നടത്തുകയും തനിക്ക് ഇഷ്ടപ്പെട്ട പെണ്‍‌കുട്ടികളെ ഒറ്റ നോട്ടത്തില്‍ തിരഞ്ഞെടുക്കുകയും, ലക്‌ചര്‍ കഴിഞ്ഞ് പോകുന്ന പോക്കില്‍ ആ പെണ്‍കുട്ടികളെ വാത്സല്യപൂര്‍‌വ്വം തലയില്‍ തലോടുകയും ചെയ്യും. ഗദ്ദാഫി പോയിക്കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം പടയാളികള്‍ ഗദ്ദാഫി തലോടിയ പെണ്‍കുട്ടികളെ വളയുകയും അവരെ കൊട്ടാരത്തിലെത്തിക്കുകയും ചെയ്യും. എതിര്‍ക്കുന്ന കുടുംബക്കാരെ വകവരുത്താനും പടയാളികള്‍ മടിക്കില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലിബിയന്‍ ഭരണകൂടം ഇപ്പോഴും ദുരൂഹമായി തുടരുന്നതിനാല്‍ ഡോക്യുമെന്‍ററി നിര്‍മാതക്കളെ നിരവധി തവണ ബന്ധപ്പെട്ടാണ് വാര്‍ത്ത പുറത്തുവിടാന്‍ അനുവാദം കിട്ടിയതെന്ന് വെബ്സൈറ്റ്. ഫെബ്രുവരി മൂന്നിന് ബിബിസി4 ഗദ്ദാഫിയുടെ നിഗൂഢ കേന്ദ്രങ്ങളെക്കുറിച്ചുള്ള ഹ്രസ്വചിത്രം സംപ്രേഷണം ചെയ്യും.

ട്രിപോളിയിലെ ഒരു അദ്ധ്യാപിക തന്റെ സ്കൂളില്‍ നിന്ന് വെറും 14 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ഗദ്ദാഫിയുടെ പടയാളികള്‍ കൊണ്ടുപോയ കഥയും വിവരിക്കുന്നു. ഗദ്ദാഫിയുടെ സന്ദര്‍ശനവിവരം അറിയുമ്പോള്‍ മനസ്സിനകത്ത് തീയാണെന്ന് ഒരു പെണ്‍കുട്ടിയുടെ മാതാവും വെളിപ്പെടുത്തുന്നു.

gaddafi7 gaddafi4 gaddafi5gaddafi3 gaddafi6gaddafi8


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top