ടി.പി വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ മര്‍ദ്ദനമേറ്റ സംഭവം ജയില്‍ ഡി.ജി.പി അന്വേഷിക്കും -ചെന്നിത്തല

ramesh_chennithala-1തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിഷക്ക് വിധിക്കപ്പെട്ട ക്വട്ടേഷന്‍ സംഘാംഗങ്ങളെ മര്‍ദിച്ചെന്ന ആരോപണം ജയില്‍ ഡി.ജി.പി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജയിലില്‍ മര്‍ദനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയിലില്‍ നിയമലംഘനം അനുവദിക്കില്ലന്നും ചെന്നിത്തല പറഞ്ഞു.

സി.പി.എം നേതാക്കള്‍ ജയിലില്‍ സന്ദര്‍ശനത്തോടെ ടി.പി ചന്ദ്രശേഖരന്‍ വധത്തിലെ പാര്‍ട്ടി ബന്ധം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം,ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് മര്‍ദനമേറ്റെന്ന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയായ കേസെടുത്തു. സംഭവത്തില്‍ കമ്മീഷന്‍ വിയ്യൂര്‍ ജയിലിലെത്തി തെളിവെടുക്കും.

പ്രതികള്‍ക്ക് നല്‍കുന്ന ചികിത്സ സംബന്ധിച്ച രേഖകളുമായി ഫിബ്രവരി 17ന് കമ്മീഷന് മുമ്പാകെ ഹാജരാവാന്‍ ജയില്‍ സൂപ്രണ്ടിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Print Friendly, PDF & Email

Related News

Leave a Comment