Flash News

മലയാളത്തില്‍ നിന്നൊരു ചാര്‍ളി ചാപ്ലിന്‍

February 2, 2014 , അനുശ്രീ

indrans

സിനിമാസ്വാദകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചാര്‍ളി ചാപ്ലിന് ആദരമൊരുക്കിയൊരു മലയാള സിനിമ. ചാര്‍ളി ചാപ്ലിനാകുന്നത് മലയാളത്തിന്റെ പ്രിയ ഹാസ്യ നടന്‍ ഇന്ദ്രന്‍സും. ചാര്‍ളി ചാപ്ലിന്‍ വെള്ളിത്തിരയില്‍ എത്തിയിട്ട് നൂറ്റാണ്ട് തികയുന്ന വേളയിലാണ് മലയാളത്തില്‍നിന്ന് അദ്ദേഹത്തിന് ആദരവായൊരു സിനിമ ഒരുക്കുന്നത്. ‘ബുദ്ധന്‍ ചിരിക്കുന്നു’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആര്‍. ശരതാണ് സംവിധാനം ചെയ്യുന്നത്.

മലയാളസിനിമയിലെ ഒരു ഹാസ്യനടന്റെ അനുഭവങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. ചാപ്ലിനാകാന്‍ കൊതിക്കുന്ന ഹാസ്യനടന് ഒടുവില്‍ തന്റെ ആഗ്രഹം സാധ്യമാകുന്നു. ഇതിനിടയിലുള്ള പരിണാമ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സിനിമ ചാപ്ലിന്റെ ജീവിതമല്ല മറിച്ച് ആ ജീവിതത്തിന്റെ നിഴലില്‍ ഇന്ദ്രഗുപ്തന്‍ എന്ന കഥാപാത്രത്തെയാണ് കാണിച്ചുതരുന്നത്.

ചെറുതും വലുതുമായി എത്രയോ വേഷങ്ങളില്‍ എത്തിയെങ്കിലും അടൂര്‍ ഗോപാലകൃഷ്ണന്റേതടക്കമുള്ളവരുടെ കഥാപാത്രമായെങ്കിലും ഇപ്പോള്‍ കിട്ടിയ വേഷത്തില്‍ അത്യാഹ്ലാദമുണ്ടെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. 1914-ല്‍ സിനിമയില്‍ അഭാനയിച്ച് തുടങ്ങിയ ചാപ്ലിന് താന്‍ സിനിമയിലൂടെ നല്‍കുന്ന ആദരവാണിതെന്ന് ശരത് പറഞ്ഞു. നെടുമടി വേണു, പ്രവീണ, ആശ ശരത്, ജഗദീഷ്, പി. ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ശരത്തിന്റേതാണ് കഥയും തിരക്കഥയും. സജന്‍ കളത്തിലാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഐസക് തോമസ് കൊളുകാപ്പള്ളില്‍ ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. പട്ടണം ഷാ മേക്കപ്പ് കൈകാര്യം ചെയ്യുന്നു. കൊല്ലം, ശാസ്താംകോട്ട എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top