ഇടുക്കിയില്‍ ഇടതു സ്ഥാനാര്‍ഥിയാകില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

1241221000തൊടുപുഴ: എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ഇടുക്കിയില്‍ താന്‍ മത്സരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. പി.ടി. തോമസും താനും സുഹൃത്തുക്കളാണ്. ഇടുക്കി സീറ്റുമായി ബന്ധപ്പെട്ട് വിവാദത്തിനോ വഴക്കിനോ ഇല്ല. പാര്‍ട്ടിയാണ് സീറ്റ് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്നത്. കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതിയില്‍ കേരള കോണ്‍ഗ്രസ്-എം വിജയസാധ്യതയുള്ള രണ്ട് സീറ്റുകളാണ് ആവശ്യപ്പെട്ടത്. ഇടുക്കി വിജയസാധ്യതയുള്ള ഒരു സീറ്റാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സീറ്റുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാറുണ്ട്. പാര്‍ട്ടി എന്ന നിലയില്‍ ആവശ്യം അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് കേരള കോണ്‍ഗ്രസ് തട്ടിയെടുക്കാന്‍ ശ്രമിക്കരുതെന്ന പി.ടി. തോമസ് എം.പിയുടെ പ്രസ്താവനയെക്കുറിച്ച ചോദ്യത്തിന് ആരുടെയും സീറ്റ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും യു.ഡി.എഫില്‍ ആര് സ്ഥാനാര്‍ഥിയായാലും മുന്‍പന്തിയില്‍ പ്രചാരണത്തിനിറങ്ങുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. കേരള കോണ്‍ഗ്രസ്-എം ഒരിക്കലും മത്സരിക്കാത്ത സ്ഥലമല്ല ഇടുക്കി. ആരു ജയിക്കും, ആരു തോല്‍ക്കുമെന്ന് തീരുമാനിക്കുന്നത് ജനമാണെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Related posts

Leave a Comment