- Malayalam Daily News - https://www.malayalamdailynews.com -

സി.പി. ജോണിന് പിന്നില്‍ ലീഗ് – കെ.ആര്‍. അരവിന്ദാക്ഷന്‍

kr-aravindakshan12 [1]പത്തനംതിട്ട: സി.പി. ജോണിന് പിന്നില്‍ മുസ്ലിം ലീഗാണെന്ന് സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍. അരവിന്ദാക്ഷന്‍.

27വര്‍ഷം മത്സരിച്ച അഴീക്കോട് സീറ്റ് സി.എം.പിക്ക് നഷ്ടപ്പെടുകയും അത് ലീഗ് കൈവശപ്പെടുത്തുകയും ചെയ്തു. അഴീക്കോട് സീറ്റ് നഷ്ടപ്പെടാന്‍ കാരണം സി.പി. ജോണിനെ പോലുള്ളവരാണ്.

പാപ്പിനിശേരി വിഷചികിത്സ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് നാല് അംഗങ്ങളെ പുറത്താക്കിയതിന് പിന്നില്‍ സി.പി. ജോണും സി.എ. അജീറുമാണ്. അംഗങ്ങളെ പുറത്താക്കാന്‍ ആര്‍ക്കും അധികാരമില്ല. പുറത്താക്കിയത് വിവരക്കേടാണെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു.

സി.പി. ജോണ്‍ ഗുണ്ടകളെ ഉപയോഗിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. തങ്ങള്‍ എല്‍.ഡി.എഫിനൊപ്പം പോകുന്നെന്ന് കള്ളപ്രചാരണം നടത്തുകയാണ്. യു.ഡി.എഫില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നു. സി.എം.പിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് അംഗങ്ങളുടെ പുറത്താക്കല്‍.

പശ്ചിമബംഗാളില്‍ സി.പി.എമ്മിന് സംഭവിച്ച തെറ്റ് ബുദ്ധദേവ് ഭട്ടാചാര്യ തുറന്നുപറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. അതേപോലെ കേരളത്തിലെ സി.പി.എം നേതൃത്വവും തെറ്റ് തുറന്നുപറയണം. വി.എസ്. അച്യുതാനന്ദന് സി.പി.എമ്മില്‍ അധികകാലം തുടരാന്‍ കഴിയില്ലന്നും അദ്ദേഹം പുറത്തുവന്നാല്‍ ഒപ്പം പ്രവര്‍ത്തിക്കുന്നതിന് താല്‍പര്യമുണ്ടെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]