Flash News

പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയ സാക്ഷാത്ക്കാരത്തിനായി ഹൂസ്റ്റണില്‍ ധനശേഖരണ യഞ്ജം

February 6, 2014 , ജോര്‍ജ്ജ് എം കാക്കനാട്ട്

St Marys Malankara Orthodox Church

ഹൂസ്റ്റണ്‍: പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ സ്ഥാപിതമാകുന്ന ‘സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി’ ധനശേഖരണാര്‍ത്ഥം റാഫിള്‍ നറുക്കെടുപ്പിന്റെ ഉദ്ഘാടനം ആത്മീയ നിറവില്‍ നടന്നു. മലങ്കര ഓര്‍ത്തഡോക്സ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസോബിയോസ് തിരുമേനി, മുന്‍ വികാരി റവ. ഫാദര്‍ ജോണ്‍ ഗീവര്‍‌ഗീസിന്‍ ടിക്കറ്റ് നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍‌വ്വഹിച്ചു.

സഭയുടെ മക്കള്‍ക്ക് സ്വന്തമായി ഒരു ദേവാലയം ഉണ്ടാകുന്നതിനായി നടത്തപ്പെടുന്ന ഈ ധനശേഖരണ യഞ്ജത്തിന് പ്രാര്‍ത്ഥനാപൂര്‍‌ണ്ണമായ സഹകരണം എന്നും, എപ്പോഴും ഉണ്ടാകുമെന്നും, മാതാവിന്റെ പേരിലുള്ള ഈ മുന്നേറ്റത്തില്‍ ഏവരും നിര്‍‌മ്മല മനസോടെ പങ്കാളികളാകണമെന്നും യൗസോബിയോസ് തിരുമേനി പ്രത്യാശിച്ചു.

വികാരി റ്വ. ജോഷ്വ ജോര്‍ജ്ജ് ദേവാലയ നിര്‍മ്മിതിയെ പറ്റിയും ഇടവകയുടെ ഭാവികാല പ്രവര്‍ത്തന പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. 2014 ഡിസംബര്‍ 25ആം തിയ്യതിയാണ് നറുക്കെടുപ്പ്. ടിക്കറ്റ് വിജയത്തിനപ്പുറം ദേവാലയ സാക്ഷാത്ക്കാരത്തിനുള്ള വിപുലമായ പരിപാടിയാണിത്. റാഫിള്‍ കോ-ഓഡിനേറ്റര്‍ നൈനാന്‍ വീട്ടിനാലിന്റെ നേതൃത്വത്തിലുള്ള 12 അംഗ കമ്മിറ്റിയും, എ.കെ വര്‍‌ഗീസ് ചെയര്‍മാനായുള്ള ബില്‍ഡിങ്ങ് കമ്മിറ്റിയും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. റാഫിള്‍ നറുക്കെടുപ്പിനായി ഇടവകയിലെ മുഴുവന്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് റാഫിള്‍ പദ്ധതിയുടെ അസുലഭ വിജയത്തിനായി ഏവരും പ്രവര്‍ത്തിക്കുന്നത്.

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ കെട്ടിടത്തിലാണിപ്പോള്‍ ദേവാലയ സംബന്ധമായ പ്രവര്‍ത്തനങ്ങളും ശുശ്രൂഷകളും താല്‍ക്കാലികമായി നടന്നുവരുന്നത്.

ഈ നറുക്കെടുപ്പില്‍ എല്ലാ വിജയങ്ങളും നേര്‍ന്ന അസോസിയേഷന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് തോമസ് വര്‍ക്കി (മൈസൂര്‍ തമ്പി) തന്റെ സഹായ സഹകരണങ്ങള്‍ ഉറപ്പു നല്‍കി. അഭിവന്ദ്യ തിരുമേനി മൈസൂര്‍ തമ്പിക്ക് ആശംസകള്‍ നേര്‍ന്നു. ആഴ്ച്ചവട്ടം ചീഫ് എഡിറ്റര്‍ ഡോ. ജോര്‍ജ്ജ് കാക്കനാട്ട് ദൈവ സ്നേഹം പരിലസിക്കുന്ന ഈ സം‌രഭത്തിന് അക്ഷരത്തളികയില്‍ ഭാവുകങ്ങള്‍ നേര്‍ന്നു. ചടങ്ങിനെത്തിയവര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഇടവക ട്രസ്റ്റി തോമസ് വര്‍‌ഗ്ഗീസ് നന്ദി പരഞ്ഞു.

സ്നേഹത്തിന്റെ അത്താഴത്തോടെയാണ് പരിപാടികള്‍ പൂര്‍ണ്ണമായത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top