യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍

40827ഗുരുവായൂര്‍: വിവാഹതടസ്സം നീക്കാനുള്ള പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍. ഗുരുവായൂര്‍ പുന്നത്തൂര്‍ റോഡില്‍ താമസിക്കുന്ന മേഴത്തൂര്‍ സ്വദേശി കളരിക്കല്‍ സത്യനാരായണനെയാണ് (40) അറസ്റ്റ് ചെയ്തത്.

മാതാപിതാക്കളോടൊപ്പം ജോത്സ്യനെ സന്ദര്‍ശിക്കാനെത്തിയ തന്നെ പൂജയുടെ പേരില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവതി പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. വ്യാഴാഴ്ച പുന്നത്തൂര്‍ റോഡിലുള്ള ജ്യോതിഷിയുടെ വീട്ടിലാണ് സംഭവം.

പുനര്‍വിവാഹത്തിനൊരുങ്ങുന്ന യുവതി വിവാഹ തടസ്സം നീക്കാനാണ് ജ്യോതിഷിയെ കാണാനത്തെിയത്. ഭാര്യയും രണ്ട് മക്കളും ഉള്ളയാളാണ് പ്രതി. ഗുരുവായൂര്‍ സി.ഐ കെ.സുദര്‍ശന്‍, എസ്.ഐ എം.ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Print Friendly, PDF & Email

Related News

Leave a Comment