പോപ്പുലര്‍ ഫ്രണ്ടുകാര്‍ സി.പി.എമ്മില്‍ പോയിട്ടില്ലെന്ന്

cpm-says-it-has-no-hidden-income_150913030302കണ്ണൂര്‍: മോഡി അനുയായികള്‍ പാര്‍ട്ടിയില്‍ ചേക്കേറിയ ജാള്യത മറച്ചുവയ്ക്കുന്നതിനു വേണ്ടി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ നിന്നും നൂറോളം പ്രവര്‍ത്തകര്‍ രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നതായി വാര്‍ത്ത സൃഷ്ടിക്കുകയാണെന്നു പോപ്പുലര്‍ ഫ്രണ്ട് ജില്ലാ നേതൃത്വം.

കഞ്ചാവു വില്‍പനക്കാരനടക്കമുള്ള ഒരു സംഘം സി.പി.എമ്മില്‍ ചേര്‍ന്നത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ സി.പി.എം. സ്കൂള്‍ കുട്ടികള്‍ക്കുള്‍പ്പെടെ വ്യാപകമായി കഞ്ചാവ് വില്‍പന നടത്തുകയും ഗുണ്ടാ ആക്ട് പ്രകാരം തടവു ശിക്ഷ അനുഭവിക്കുകയും ചെയ്തവരാണ് ഈ സംഘത്തിലുള്ളത്. ഇവരാരും തന്നെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരല്ല. ഈ ഗുണ്ടകളെ പാര്‍ട്ടിയില്‍ ചേര്‍ത്തതിനെതിരേ പ്രാദേശികമായി എതിര്‍പ്പുയര്‍ന്നതാണ് ഇവര്‍ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും വന്നതാണെന്നുള്ള പ്രചരണം നടത്താന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.

കാക്കയങ്ങാട് സൈനുദ്ദീന്‍ വധക്കേസ് വിചാരണ പൂര്‍ത്തിയായി ഈ മാസം 12ന് എറണാകുളം സി.ബി.ഐ കോടതി വിധി വരാനിരിക്കെ വിറളി പൂണ്ട സി.പി.എം നേതൃത്വം പുതിയ തന്ത്രങ്ങള്‍ മെനയുകയാണ്. കേരള രക്ഷാമാര്‍ച്ചിനെ അണികള്‍ പോലും ബഹിഷ്കരിക്കുന്ന സാഹചര്യം മുന്‍കൂട്ടി കണ്ട് പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് സ്വീകരണം കൂടി ഉള്‍പ്പെടുത്തി ആളെ കൂട്ടാനുള്ള പരിപാടിയാണ് സി.പി.എം. സ്വീകരിക്കുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment