കോണ്‍ഗ്രസില്‍ പിണറായിപ്പേടിയെന്ന് സുധാകരന്‍

k-sudhakaran-congress-mp-from-kannur_350_013114033920കണ്ണൂര്‍: എസ്.എന്‍.സി ലാവലിന്‍ കേസില്‍ പിണറായി വിജയന് അനുകൂല നിലപാട് സ്വീകരിച്ച യു.ഡി.എഫ് സര്‍ക്കാറിനെ വിമര്‍ശിച്ച് കെ. സുധാകരന്‍ എം.പി. ഫേസ്ബുക്കില്‍. പിണറായിക്ക് അനുകൂല സമീപനമെടുക്കുന്നതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെയും സുധാകരന്‍ വിമര്‍ശിച്ചിട്ടുണ്ട്. യു.ഡി.എഫിന്റേയും കോണ്‍ഗ്രസിന്റേയും താക്കോല്‍ സ്ഥാനങ്ങളിലുള്ള ചില നേതാക്കള്‍ക്കും പിണറായിയെ പേടിയാണെന്ന് സുധാകരന്‍ ആരോപിച്ചു.

ലാവലിന്‍ കേസില്‍ എല്‍.ഡി. എഫ് സര്‍ക്കാറിന് ക്ലീന്‍ ചീറ്റ് നല്‍കി യു.ഡി.എഫ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം നിരവധി സംശയങ്ങള്‍ക്ക് ഇടയാക്കുന്നതായും 2008ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ പകര്‍പ്പാണെങ്കില്‍ പോലും അത് ഇപ്പോള്‍ സമര്‍പ്പിക്കാനുണ്ടായ സാഹചര്യം ജുഗുപ്സാവഹമാണെന്നും അദ്ദേഹം എഴുതുന്നു.

ഇപ്പോഴും ലാവലിന്‍ കേസ് എത്ര അലംഭാവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യന്നത് എന്നതിന്റെ പ്രകടമായ തെളിവാണിത്. സംസ്ഥാനത്തിന് ഉണ്ടായ നഷ്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിചേരേണ്ടത് അത്യാവശ്യമാണ്. കീഴ്കോടതി പിണറായി അടക്കമുള്ളവരെ ഈ കേസില്‍നിന്ന് ഒഴിവാക്കിയതിന്റെ ദുരൂഹത ഒരുഭാഗത്ത് നിലനില്‍ക്കുന്നുണ്ട്. സംശയത്തോടെയാണ് കേസ് നടത്തിപ്പ് കേരളസമൂഹം നോക്കിക്കാണുന്നത്. പുനര്‍വിചാരണ നടത്താന്‍ നിയോഗിക്കപ്പെട്ട നാല് ജഡ്ജിമാര്‍ കാരണങ്ങള്‍ നിരത്തിയും അല്ലാതെയും പിന്മാറി. പുനര്‍വിചാരണയില്‍ എല്ലാ വാദങ്ങളെയും കാറ്റില്‍ പറത്താന്‍ പര്യാപ്തമായ ഒരു സത്യവാങ്മൂലമാണ് സര്‍ക്കാറിനുവേണ്ടി സമര്‍പ്പിച്ചത്. സി.പി.എമ്മിന്റെ തലപ്പത്ത് ഒരു ഭീകരനേതാവിന്റെ സ്ഥാനമാണ് പിണറായി വിജയന്‍ അലങ്കരിക്കുന്നത്. കേരളസമൂഹം ആദരവോടെയല്ല മറിച്ച് ഭയപ്പാടോടെയാണ് അദ്ദേഹത്തെ നോക്കിക്കാണുന്നത്. എവിടെയോ എന്തോ ചീഞ്ഞുനാറുന്നുണ്ട്. ആരൊക്കെയോ ആരെയോ ഭയപ്പെടുന്നു. ആര്‍ക്കൊക്കെയോ സംരക്ഷണം നല്‍കാന്‍ അത്യുത്സാഹമാണ് കാണിക്കുന്നത്.

പിണറായി രക്ഷപെടാന്‍ സര്‍ക്കാര്‍ സത്യവാങ്മൂലം കാരണമാകും. എവിടെയോ എന്തോ ചീഞ്ഞ് നാറുന്നു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് താന്‍ തന്നെയാണെന്നും പിന്നീട് സുധാകരന്‍ പറഞ്ഞു. അതേസമയം പിണറായി വിജയനെ ആരും പേടിക്കുന്നില്ലെന്നും സുധാകരന്‍്റെ പോസ്റ്റിനെ കുറിച്ച് തനിക്കറിയില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ലാവ്ലിന്‍ കേസില്‍ പിണറായി വിജയന് അനുകൂലമായ സത്യവാങ്മൂലമാണ് നേരത്തേ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയത് വിവാദമായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News