ആത്മ- ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്നു

1താമ്പാ: താമ്പായില്‍ ജനുവരി 26-ന്‌ നടന്ന ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനാഘോഷങ്ങളില്‍ അസോസിയേഷന്‍ ഓഫ്‌ താമ്പാ ഹിന്ദു മലയാളി (ആത്മ) യുടെ അംഗങ്ങളും പങ്കുചേര്‍ന്നു. ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അസോസിയേഷന്‍സ്‌ ഓഫ്‌ താമ്പാ ബേയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങുകളുടെ പ്രധാന ആശയം `ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷങ്ങള്‍’ എന്നതായിരുന്നു. ഇന്ത്യയുടേയും അമേരിക്കയുടേയും ദേശീയ ഗാനങ്ങള്‍ കുട്ടികള്‍ ആലപിച്ചപ്പോള്‍ എഫ്‌.ഐ.എ പ്രസിഡന്റ്‌ രവി നാരായണന്‍ ഇന്ത്യന്‍ ദേശീയ പതാകയും, എഫ്‌.ഐ.എ ചെയര്‍മാന്‍ റാവു എമാണ്ടി അമേരിക്കന്‍ ദേശീയ പതാകയും ഉയര്‍ത്തി.

അസോസിയേഷന്‍ ഓഫ്‌ താമ്പാ ഹിന്ദു മലയാളി (ആത്മ)യുടെ നേതൃത്വത്തില്‍ ഇതര മലയാളി സംഘടനകളുമായി യോജിച്ച്‌ ഒരുക്കിയ ബൂത്ത്‌ ജനശ്രദ്ധയാകര്‍ഷിച്ചു. സ്‌ക്രീനില്‍ മലയാള സിനിമയുടെ ചരിത്രം ജയരാജ്‌ നായര്‍ വരച്ചുകാട്ടി.

റിപ്പബ്ലിക്‌ ദിനാഘോഷങ്ങളോടനുബന്ധിച്ച്‌ നടന്ന വിവിധ മത്സരങ്ങളില്‍ ആത്മയുടെ അംഗങ്ങള്‍ക്കും നിരവധി സമ്മാനങ്ങള്‍ ലഭിച്ചു. പരിപാടികള്‍ക്ക്‌ വൈസ്‌ പ്രസിഡന്റ്‌ പ്രദീപ്‌ കുമാര്‍, സെക്രട്ടറി സുജിത്‌ അച്യുതന്‍, ജോയിന്റ്‌ സെക്രട്ടറി അനഘാ ഹരീഷ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബൂത്ത്‌ തയാറാക്കുന്നതിന്‌ പ്രവര്‍ത്തിച്ച സജയന്‍, ജയരാജ്‌, സുജിത്‌, ബിനോദ്‌, ജയശ്രീ, ജ്യോതി, ഗോകുല്‍, ഹരിത തുടങ്ങിയവര്‍ക്ക്‌ ഭാരവാഹികള്‍ നന്ദി അറിയിച്ചു.

2

3

4

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News