Flash News

ആന ഇടഞ്ഞ് വീട് തകര്‍ത്തു

February 14, 2014 , സ്വന്തം ലേഖകന്‍

aana idanju

കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രം ഉത്സവത്തിന് കൊണ്ടുവന്ന ബാലുശ്ശേരി ഗോവിന്ദന്‍ ചെട്ട്യാരുടെ വിഷ്ണു, ധനഞ്ജയന്‍ എന്നീ ആനകള്‍ ഇടഞ്ഞു. രാത്രി 12 മണിയോടെ എഴുന്നള്ളത്തിനുവേണ്ടി തയാറെടുക്കുമ്പോള്‍ വിഷ്ണു ധനഞ്ജയനെ കുത്തിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. വിരണ്ടുപോയ ധനഞ്ജയന്‍ ഇരുട്ടിലൂടെ ഓടിമറഞ്ഞു. തൊട്ടുപിറകെ ഓടിയ വിഷ്ണു ക്ഷേത്രത്തില്‍നിന്ന് 300 മീറ്ററോളം അകലെയുള്ള സി.പി.എം സൗത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബി. സുന്ദരന്‍ മാസ്റ്ററുടെ വീട്ടിലേക്ക് കയറി. വീട്ടില്‍ നിര്‍ത്തിയിട്ട രണ്ട് ബൈക്കുകള്‍ തകര്‍ത്തു. കാര്‍ഷികവിളകളും ഷെഡും തകര്‍ത്തു. വ്യാഴാഴ്ച രാവിലെ 10.30ന് വെറ്ററിനറി കോളജ് ഡോ. ഗിരിദാസ് ആദ്യ മയക്കുവെടി വെച്ചു. ഇതോടെ ആന കൂടുതല്‍ പരാക്രമിയായി. സുന്ദരന്‍ മാസ്റ്ററുടെ വീടിന്റെ ജനല്‍ തകര്‍ത്തു.

12.30ഓടെ ചെറിയ മയക്കം ബാധിച്ച ആന സുന്ദരന്‍ മാസ്റ്ററുടെ വീടുവിട്ടിറങ്ങി. പാടങ്ങളും പറമ്പുകളും കനാലുകളും പിന്നിട്ട് സംസ്ഥാനപാതയില്‍ കുറുവങ്ങാട് ചനിയേരി എല്‍.പി സ്കൂളിനു സമീപത്തെ ഹുസൈന്റെ വീടിനു മുന്നില്‍ നിന്നു. ഉടനെ രണ്ടാമത്തെ മയക്കുവെടി നല്‍കി. അല്‍പസമയത്തിനകം ആന തളര്‍ന്നു. ഇതോടെ പാപ്പാന്മാരത്തെി വിഷ്ണുവിനെ തളച്ചു. വിഷ്ണുവിന്റെ കുത്തേറ്റ് വിരണ്ടോടിയ ധനഞ്ജയന്‍ വലിയ പ്രശ്നങ്ങളൊന്നും സൃഷ്ടിച്ചില്ല. രാത്രിയില്‍ ഇരുളില്‍ മറഞ്ഞ ഈ ആനയെ പന്തലായനിയിലെ പറമ്പില്‍ വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെ കണ്ടെത്തി. അവിടെവെച്ച് ഇതിനെ തളച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top