Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

സുധീരന്‍ ചുമതലയേറ്റ ദിവസം വീക്ഷണം മുടക്കി

February 14, 2014 , സ്വന്തം ലേഖകന്‍

jakt10xrകൊച്ചി: കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്റെ സ്ഥാനാരോഹണ ചടങ്ങ് കൊടുക്കാതിരിക്കാന്‍ മുഖപത്രം ഒരു ദിവസത്തേക്ക് അവധി നല്‍കി. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണമാണ് സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റായി സ്ഥാനമേറ്റ ദിവസം പ്രസിദ്ധീകരിക്കാതിരുന്നത്.

സുധീരന്റെ രണ്ട് ചടങ്ങുകള്‍ ഉമ്മന്‍ ചാണ്ടി ബഹിഷ്കരിച്ചതിന് പിന്നാലെയാണ് വീക്ഷണത്തിന്റെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ ബഹിഷ്കരണവും വീക്ഷണത്തിന്റെ മുടക്കവും ആസൂത്രിതമാണെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ അടക്കം പറയുന്നു. ബുധനാഴ്ച പത്രത്തിന്റെ ജന്മദിനമാണെന്ന പേരിലാണ് അവധി നല്‍കിയത്. 38 വര്‍ഷമായി ഫെബ്രുവരി 11ന് പത്രത്തിന്റെ ജന്മദിനം ആഘോഷിക്കാറുണ്ടെന്നും ഇത്തവണയും പതിവുപോലെ അവധി നല്‍കിയെന്നുമാണ് മാനേജ്മെന്‍റ് നല്‍കുന്ന വിശദീകരണം. എന്നാല്‍, ബുധനാഴ്ച പത്രം ഉണ്ടായിരിക്കില്ലെന്ന് അറിയിപ്പ് നല്‍കിയിരുന്നില്ല. അവധിയുടെ കാര്യം പത്രത്തില്‍ നല്‍കാന്‍ വിട്ടുപോയെന്നാണ് വിശദീകരണം. എ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ വീക്ഷണം.

സുധീരന്‍ കെ.പി.സി.സി അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ദിവസം പത്രം മുടക്കരുതെന്ന് പാര്‍ട്ടിയിലെ ചിലര്‍ മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടിരുന്നു. അന്ന് മുഴുവന്‍ ജീവനക്കാരും രാത്രി വൈകിയും വീക്ഷണത്തിലുണ്ടായിരുന്നു. മാനേജ്മെന്‍റ് നിര്‍ദേശിച്ചാല്‍ പത്രം ഇറക്കാമെന്നും ജീവനക്കാര്‍ പറയുകയും ചെയ്തു. പത്രത്തിന് അവധി പ്രഖ്യാപിച്ച് അറിയിപ്പ് പത്രത്തില്‍ നല്‍കാതിരിക്കാനും മാനേജ്മെന്‍റ് മനഃപൂര്‍വം ശ്രമിച്ചതായാണ് പരാതി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top