Flash News

കടല്‍ക്കൊല: പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് യു.എന്‍

February 15, 2014 , സ്വന്തം ലേഖകന്‍

UN SECRETARY GENERAL MEETS WITH SPANISH PRESIDENTറോം: രണ്ട് മലയാളി മത്സ്യബന്ധന തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള പ്രശ്നം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഇറ്റാലിന്‍ നാവികരുടെ മോചന വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇറ്റലി യു.എന്നിനെ സമീപിച്ചത്. അതിന് മറുപടിയായാണ് പ്രശ്നത്തില്‍ യു.എന്‍ ഇടപെടല്‍ ആവശ്യമില്ലന്നും ഇരു രാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ അറിയിച്ചത്.

ഇറ്റാലിയന്‍ പാര്‍ലമെന്‍റില്‍ ബാന്‍കി മൂണിന്റെ അഭിപ്രായം വിദേശമന്ത്രി എമ്മ ബോനിനോ അറിയിച്ചു. യു.എന്‍ നിലപാട് തന്നെ അമ്പരപ്പിച്ചതായും വലിയ നിരാശയുണര്‍ത്തുന്നതായും അവര്‍ പറഞ്ഞു. എന്നാല്‍, വിഷയം ഇന്ത്യന്‍ അധികൃതരുമായി സംസാരിക്കാമെന്ന് ബാന്‍കി മൂണ്‍ ഉറപ്പുനല്‍കിയതായും എമ്മ ബോണിനോ പറഞ്ഞു. നാവികരെ നാട്ടിലത്തെിക്കാന്‍ രാഷ്ട്രീയ, നയതന്ത്ര, നിയമ വഴികള്‍ ഉള്‍പ്പെടെ എല്ലാ മാര്‍ഗങ്ങളും തേടുമെന്നും അവര്‍ ആവര്‍ത്തിച്ചു.

നാവികര്‍ക്ക് ‘സുവ’ ചുമത്തി വിചാരണ ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഇറ്റലി അറിയിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രി മറിയോ മൗറോ പ്രശ്നം അന്താരാഷ്ട്രതലത്തില്‍ പരിഹരിക്കപ്പെടേണ്ടതാണെന്ന് ആവര്‍ത്തിച്ചു. നാവികര്‍ ഏര്‍പ്പെട്ടിരുന്നത് കടല്‍ക്കൊള്ളക്കെതിരായ ദേശീയ ദൗത്യത്തിലാണെന്നും അത് ആഗോളതലത്തിലെ ആവശ്യത്തിന്റെ ഭാഗമാണെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ഇന്ത്യ കൈക്കൊള്ളുന്ന നടപടിയില്‍ നാറ്റോ കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു. വധശിക്ഷവരെ ലഭിക്കാവുന്ന സുവ ചുമത്തിയത് തെറ്റായ നടപടിയാണെന്നും ഇത് അന്താരാഷ്ട്ര തലത്തില്‍ കടല്‍ക്കൊലക്കെതിരെ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ദോഷകരമാവുമെന്നുമാണ് നാറ്റോ മേധാവി ആന്‍ഡേഴ്സ് ഫോ റാസ്മുസ്സെന്‍ അഭിപ്രായപ്പെട്ടത്.

നാവികര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതില്‍ വിമുഖത കാണിച്ചാല്‍ ഇന്ത്യയുമായി ചര്‍ച്ച നടക്കുന്ന പല കരാറുകളും ഇറ്റലി മരവിപ്പിച്ചേക്കുമെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top