ദേവദാസി സമ്പ്രദായം നാണക്കേട്, തടയണമെന്ന് സുപ്രീംകോടതി

devadasiന്യൂഡല്‍ഹി: പെണ്‍കുട്ടികളെ ദേവദാസികളാക്കുന്ന സമ്പ്രദായം തടയണമെന്ന് സുപ്രീംകോടതി. കര്‍ണാടകയിലെ ക്ഷേത്രങ്ങളില്‍ പെണ്‍കുട്ടികളെ ദേവദാസികളാക്കാന്‍ നടത്തുന്ന ആചാരം തടയണമെന്ന് ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കര്‍ണാടക ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

ദേവദാസി സമ്പ്രദായം രാജ്യത്തിന് നാണക്കേടാണ്. ഇത്രയും പ്രധാനമുള്ള വിഷയവുമായി വളരെ വൈകി കോടതിയെ സമീപിച്ച നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചു. ഹരജിയില്‍ കര്‍ണാടക സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ച് കോടതി സമ്പ്രദായം തടയുന്നതിനാവശ്യമായ നിയമങ്ങള്‍ തയാറാക്കണമെന്നും നിര്‍ദേശിച്ചു.

ദാവന്‍ഗരെ ജില്ലയിലെ ഹരപ്പനഹള്ളി താലൂക്കിലുള്ള ഉത്തരംഗ് മല ദുര്‍ഗ ക്ഷേത്രത്തില്‍ ദേവദാസി ആചാരം നടക്കാന്‍ പോകുകയാണെന്നും തടയണമെന്നുമാവശ്യപ്പെട്ട് എസ്.എല്‍ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി നിര്‍ദേശം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News