കാര്‍ബണ്‍ഡെയ്ല്‍ (ചിക്കാഗോ): കഴിഞ്ഞ ബുധനാഴ്ച മുതല്‍ ചിക്കാഗോയില്‍ താമസക്കാരായ മാത്യു-ലൗലി ദമ്പതികളുടെ മകനായ പ്രവീണ്‍ വര്‍ഗീസിനെ (19) കാണാതായതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ ബുധനാഴ്ച മുതലാണ് പ്രവീണിനെ കാണാതായതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. എല്ലാ ദിവസവും കോളേജില്‍ നിന്ന് മാതാപിതാക്കള്‍ക്ക് ഫോണ്‍ ചെയ്യാറുള്ള പ്രവീണ്‍ ബുധനാഴ്ചയും ഫോണ്‍ ചെയ്തിരുന്നു എന്ന് അമ്മ ലൗലി പറയുന്നു. എന്നാല്‍, വ്യാഴാഴ്ച പ്രവീണിനെ കാണാനില്ല എന്ന സന്ദേശമാണ് കാര്‍ബണ്‍ഡെയ്ല്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് കിട്ടിയതെന്ന് ലൗലി ഒരു പ്രാദേശിക ചാനലിനോടു പറഞ്ഞു. പ്രവീണിനെ ആരോ തട്ടിക്കൊണ്ടുപോയി തടവിലിട്ടിരിക്കുയായിരിക്കുമെന്നാണ് അമ്മ ലൗലിയുടെ സംശയം.
കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും പ്രവീണിനെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ നോട്ടീസുകള്‍ പ്രദേശമാകെ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ, ഈ പത്തൊമ്പതുകാരനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് കുടുംബം 15,000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുമുണ്ട്. പ്രവീണിനെക്കുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കാര്‍ബണ്‍ഡെയ്ല്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിനെ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഫോണ്‍: 618-457- 3200.
പോലീസിന്റെ് അന്വേഷണത്തില്‍ പ്രവീണ്‍ വര്‍ഗീസിനെ 600 ബ്ലോക്ക് വെസ്റ്റ് കോളജ് സ്ട്രീറ്റിലെ ഒരു വീട്ടിലാണ് ഒടുവില്‍ കണ്ടതെന്നു പറയുന്നു. ബന്ധുവിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന പ്രവീണ്‍ പിന്‍വാതിലിലൂടെ പുറത്തേക്കു പോയി എന്നും തിരിച്ചു വന്നില്ല എന്നും സുഹൃത്തുക്കള്‍ പറയുന്നു.
Related articles across the web
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply