Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

തെരഞ്ഞെടുപ്പിനുമുമ്പ് ഒരു വോട്ടുബജറ്റ്

February 18, 2014 , സ്വന്തം ലേഖകന്‍

chidambaram_44ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ മധ്യവര്‍ഗക്കാരുടെയും ഉപരിവര്‍ഗത്തിന്റെയും പരമാവധി വോട്ട് സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി ഇളവുകളുമായി ഇടക്കാല ബജറ്റ് അവതരിപ്പിച്ചു. എണ്ണ മുതല്‍ ആഡംബര കാര്‍ വരെയുള്ളവക്ക് വില കുറച്ചുകൊണ്ടാണ് ചിദംബരം സ്കോര്‍ ചെയ്തത്. സാമ്പത്തികമായി മുന്നിലുള്ളവരെയും ഇടത്തട്ടുകാരെയും കൈയിലെടുക്കുന്ന നിരവധി നിര്‍ദേശങ്ങളാണ് ബജറ്റില്‍. ഒപ്പം വിദ്യാഭ്യാസ വായ്പക്ക് മോറട്ടോറിയം ഏര്‍പ്പെടുത്തി അടിസ്ഥാനവര്‍ഗത്തെയും കൈയിലെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ചെറിയ കാറുകള്‍, മോട്ടോര്‍ സൈക്കിള്‍, സ്കൂട്ടര്‍, കമേഴ്സ്യല്‍ വാഹനങ്ങള്‍ എന്നിവയുടെ എക്സൈസ് തീരുവ നാല് ശതമാനം കണ്ട് കുറച്ചു. ഫ്രിഡ്ജ്, ടെലിവിഷന്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് എട്ടു ശതമാനമായിരിക്കും എക്സൈസ് തീരുവ. വലിയ ആഡംബര കാറുകളുടേത് 27ല്‍ നിന്നും 24 ശതമാനമായും ഇടത്തരം കാറുകളുടേത് 24ല്‍ നിന്ന് 20 ശതമാനമായും കുറച്ചിട്ടുണ്ട്. കറന്‍സി നോട്ടുകളുടെ അച്ചടിക്കടലാസിന് അഞ്ച് ശതമാനം തീരുവ ഇളവ് നല്‍കി.

മൊബൈല്‍ ഫോണുകളുടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കും. കാറുകള്‍ക്കും എസ്.യു.വികള്‍ക്കും 8,000 മുതല്‍ ഒന്നര ലക്ഷം വരെ വില കുറയും. മോട്ടോര്‍ സൈക്കിളിനും സ്കൂട്ടറിനും 1,500 മുതല്‍ 10,000 രൂപ വരെ കുറയും. മൊബൈല്‍ ഫോണ്‍, ടി.വി, ഫ്രിഡ്ജ്, സൗണ്ട് റെക്കോഡര്‍, സോപ്പ്, തുണിത്തരങ്ങള്‍, സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍. കമ്പ്യൂട്ടര്‍, പ്രിന്‍റര്‍, കീ ബോര്‍ഡ്, മൗസ്, ഹാര്‍ഡ് ഡിസ്ക്. വാക്വം ക്ളീനര്‍, ഡിഷ് വാഷര്‍, വാട്ടര്‍ കൂളര്‍, ടോര്‍ച്ച് ലൈറ്റ്, ഹെയര്‍ ഡ്രയര്‍, ഇലക്ട്രിക് തേപ്പുപെട്ടി, മൈക്രോവേവ് ഓവന്‍, എം.പി 3 പ്ലെയര്‍, ഡീവീഡി പ്ലെയര്‍, സ്കാനര്‍, ഡിജിറ്റല്‍ കാമറ എന്നിവക്ക് വില കുറയും.

സൈനികര്‍ക്ക് ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍, ആധാര്‍ നിലനിര്‍ത്തും, ഭക്ഷ്യസുരക്ഷക്ക് 1.15 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും തുടങ്ങിയവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.

2009 മാര്‍ച്ച് 31ന് മുമ്പ് എടുത്ത വിദ്യാഭ്യാസവായ്പയുടെ 2013 ഡിസംബര്‍ വരെയുള്ള പലിശ സര്‍ക്കാര്‍ ഏറ്റെടുക്കും. 2014 ജനുവരി മുതലുള്ള പലിശ വായ്പയെടുത്തയാള്‍ തന്നെ അടക്കണം. 2600 കോടി രൂപയുടെ ബാധ്യതയാണ് സര്‍ക്കാറിനുണ്ടാവുക. പദ്ധതി നടപ്പാക്കുന്നതിനുള്ള ചുമതല കനറാ ബാങ്കിനാണ് . 2600 കോടി രൂപ നടപ്പു സാമ്പത്തിക വര്‍ഷം ബാങ്കിന് കൈമാറും.

പൊതുമേഖലാ ബാങ്കുകള്‍ 25,70,254 വിദ്യാഭ്യാസ വായ്പാ അക്കൗണ്ടുകള്‍ വഴിയായി 57,700 കോടി രൂപ നല്‍കിയെന്നും ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. സ്ത്രീസുരക്ഷക്കുള്ള ‘നിര്‍ഭയ’ നിധി സ്ഥിരനിധിയായി നിലനിര്‍ത്താന്‍ 1000 കോടി കൂടി വകയിരുത്തി. ഈ തുക ചെലവഴിച്ചില്ലങ്കില്‍ നിര്‍ഭയനിധി ലാപ്സാവില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top