Flash News

പ്രശസ്‌ത ഇന്ത്യന്‍ ഭൗതിക ശാസ്‌ത്രജ്‌ഞന്‍ ഡോ. രാജേന്ദ്രന്‍ രാജ (65) ഷിക്കാഗോയില്‍ അന്തരിച്ചു

February 18, 2014 , ജോയിച്ചന്‍ പുതുക്കുളം

rajendran

ഷിക്കാഗോ: പ്രശസ്‌ത ഇന്ത്യന്‍ ഭൗതിക ശാസ്‌ത്രജ്‌ഞനായ ഡോ. രാജേന്ദ്രന്‍ രാജ (65) ഷിക്കാഗോ നേപ്പര്‍വില്ലില്‍ അന്തരിച്ചു. നൊബേല്‍ ജേതാക്കളടക്കമുള്ള യുഎസ്‌ ശാസ്‌ത്രജ്‌ഞരുടെ സഹപ്രവര്‍ത്തകനായിരുന്നു. സംസ്‌്‌കാരം വെള്ളിയാഴ്‌ച യുഎസ്സില്‍ നടക്കും. ജര്‍മന്‍ വംശജയായ ഡോ. സലിതയാണു ഭാര്യ. മകള്‍: ഡോ. അഞ്‌ജലിയ. മരുമകന്‍: ആരോണ്‍. പരേതനായ ഡോ. പി.കെ.എസ്‌. രാജയുടെയും പൊറക്കാട്ട്‌ ചന്ദ്രമതിയമ്മയുടെയും മകനാണ്‌.

ഷിക്കാഗോയിലെ ബട്ടേവിയ ആസ്‌ഥാനമായതും ലോക പ്രശസ്‌തവുമായ ഫേര്‍മി നാഷനല്‍ ആക്‌സിലറേറ്റര്‍ ലബോറട്ടറിയില്‍ സീനിയര്‍ സയന്റിസ്‌റ്റാണ്‌. ഭൗതികശാസ്‌ത്രത്തില്‍ കണികാ ശാസ്‌ത്രത്തിലാണ്‌ അദ്ദേഹം മികവു തെളിയിച്ചത്‌. പരമാണുവിലും ചെറിയ കണമായ ടോപ്‌ ക്വാര്‍ക്ക്‌ കണ്ടുപിടിച്ച ശാസ്‌ത്രജ്‌ഞരിലൊരാളായിരുന്നു അദ്ദേഹം.

ജപ്പാനിലെയും യുഎസിലെയും ശാസ്‌ത്രജ്‌ഞര്‍ സഹകരിച്ചു 1998ല്‍ ന്യൂട്രോ ഓസിലേഷന്‍സ്‌ കണ്ടുപിടിച്ചപ്പോള്‍ അതുമായി സഹകരിച്ചിരുന്നു. ഈ കണ്ടുപിടിത്തത്തിനാണു യുഎസ്‌ ശാസ്‌ത്രജ്‌ഞന്‍ റേ ഡേവിസിനും ജാപ്പനീസ്‌ ശാസ്‌ത്രജ്‌ഞന്‍ ടോഷി കോഷിബയ്‌ക്കും നൊബേല്‍ സമ്മാനം ലഭിച്ചത്‌. 1970കളില്‍ ലോക പ്രശസ്‌ത ഭൗതിക ശാസ്‌ത്രജ്‌ഞന്‍ ഒട്ടോ റോബര്‍ട്ട്‌ ഫ്രിഷിനൊപ്പം കേംബ്രിജിലെ ട്രിനിറ്റി കോളജില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഡോ. രാജയ്‌ക്ക്‌ അവസരമുണ്ടായി. 1975ലാണ്‌ അദ്ദേഹം ഫേര്‍മി ലാബില്‍ ചേര്‍ന്നത്‌. ഡോ. രാജ മുന്‍കൈ എടുത്തു ഫേര്‍മി ലാബ്‌ ഇന്ത്യയില്‍ വിവിധ സ്‌ഥാപനങ്ങളുമായി ചേര്‍ന്നു സംയുക്‌ത ഗവേഷണ പരിപാടികളില്‍ ഏര്‍പ്പെട്ടിരുന്നു. ടാറ്റ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫണ്ടമന്റല്‍ റിസര്‍ച്ച്‌, പഞ്ചാബ്‌, ഡല്‍ഹി സര്‍വകലാശാലകള്‍ തുടങ്ങിയവയുമായി ഫേര്‍മി ലാബ്‌ സഹകരിച്ചിരുന്നു.

ജപ്പാനിലെ സൂപ്പര്‍ കാമിയോക്ക, കാനഡയിലെ സബ്യൂറി ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി എന്നിവയുടെ മാതൃകയില്‍ ഇന്ത്യയില്‍ ലോകോത്തര ഭൂഗര്‍ഭ ഒബ്‌സര്‍വേറ്ററി സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക ചര്‍ച്ചകള്‍ക്ക്‌ 2006ല്‍ ഇന്ത്യയിലെത്തിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top