Flash News

ഒറ്റയാന്റെ ആക്രമണത്തില്‍ വീട്ടമ്മക്ക് ഗുരുതര പരിക്ക്

February 19, 2014 , സ്വന്തം ലേഖകന്‍

വാല്‍പ്പാറ: കാട്ടാനയുടെ ആക്രമണത്തില്‍ വാല്‍പ്പാറ സ്റ്റാന്‍മോര്‍ എസ്റ്റേറ്റിലെ വീരന്റെ ഭാര്യ ലക്ഷ്മിക്ക് (45) ഗുരുതര പരിക്ക്. ഇവരെ എസ്റ്റേറ്റ് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷക്ക് ശേഷം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ 9.30നാണ് സംഭവം.

ഭര്‍ത്താവുമൊത്ത് പൊള്ളാച്ചിക്ക് ബസ് കാത്തുനില്‍ക്കുമ്പോഴാണ് സമീപ തേയിലത്തോട്ടത്തില്‍നിന്ന് ഒറ്റയാന്‍ കയറി വന്നത്. ലക്ഷ്മിയും ഭര്‍ത്താവും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആന തുമ്പിക്കൈകൊണ്ട് ലക്ഷ്മിയെ അടിച്ചു. 75 അടി അകലെയുള്ള തേയിലതോട്ടത്തിലേക്ക് ഇവര്‍ തെറിച്ചു വീണു. തേയിലച്ചെടികളുടെ കുറ്റി തറച്ചുകയറിയതിനത്തെുടര്‍ന്ന് ലക്ഷ്മിയുടെ വയറിന് കാര്യമായ പരിക്കുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top