Flash News

ടി.പിയുടെ ബൈക്ക് രമ ഏറ്റുവാങ്ങി

February 19, 2014 , സ്വന്തം ലേഖകന്‍

02182014_TPBikeകോഴിക്കോട്: കൊല്ലപ്പെടുമ്പോള്‍ ടി.പി. ചന്ദ്രശേഖരന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഭാര്യ രമയെ ഏല്‍പ്പിച്ചു. ടി.പിയുടെ ഓര്‍മക്ക് ബൈക്ക് വീട്ടില്‍തന്നെ സൂക്ഷിക്കുമെന്ന് രമ പറഞ്ഞു. 2012 മേയ് നാലിന് രാത്രി ടി.പി ഓടിച്ചുപോയ ബൈക്കാണിത്.

50,000 രൂപയുടെ സ്വന്തം ജാമ്യത്തിലും കോടതി ആവശ്യപ്പെടുമ്പോള്‍ ബൈക്ക് തിരിച്ചത്തെിക്കാമെന്ന് ഉറപ്പു നല്‍കുന്ന കച്ചീട്ടിലുമാണ് ബൈക്ക് കോടതി വിട്ടുകൊടുത്തത്. ബൈക്ക് തൊണ്ടിസാധനമായി പ്രോസിക്യൂഷന്‍ ജഡ്ജി മുമ്പാകെ രേഖപ്പെടുത്തിയിരുന്നില്ല. ബൈക്കിന്റെ താക്കോല്‍ മാത്രമാണ് തൊണ്ടിയായി രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബൈക്ക് വിട്ടുകൊടുത്തത്. മുന്‍ഭാഗം തകര്‍ന്ന ബൈക്കിന്റെ ഹെഡ്ലൈറ്റും മറ്റും ഫോറന്‍സിക് പരിശോധനക്കായി അഴിച്ചുമാറ്റിയിരുന്നു.

ടി.പിയുടെ മൊബെല്‍, സംഭവസമയം ഉപയോഗിച്ച വാച്ച്, വസ്ത്രങ്ങള്‍, പൊടിക്കുപ്പി, പഴ്സ്, പണം തുടങ്ങിയവയെല്ലാം കോടതിയിലുണ്ടെങ്കിലും അവയെല്ലാം തൊണ്ടിസാധനങ്ങളാണ്. കേസില്‍ അപ്പീല്‍ നടപടി പൂര്‍ത്തിയായാലേ ഇവ തിരിച്ചുനല്‍കൂ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top