Flash News

പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് വശത്താക്കി പീഡിപ്പിച്ചു വന്ന വിരുതനെ പോലീസ് അറസ്റ്റു ചെയ്തു

February 20, 2014 , സ്വന്തം ലേഖകന്‍

anish

കാഞ്ഞങ്ങാട്: ഫേസ്ബുക്കില്‍ പരിചയപ്പെട്ട് പ്രണയത്തിലായ പുല്ലൂരിലെ യു വതിയെ വിവാഹ വാഗ്ദാനം നല്‍കി എറണാകുളത്തും മൂന്നാറിലും കൂട്ടിക്കെണ്ട് പോയി ഒരാഴ്ചയോളം പീഢിപ്പിക്കുകയും പിന്നീട് വി വാഹം കഴിക്കാതെ വഞ്ചിക്കുകയും ചെയ്ത എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ യുവാവ് നിരവധി പെണ്‍കുട്ടികളെ വഞ്ചിച്ചതായി സൂചന.

കുമ്പള നിത്യാനന്ദ മഠത്തിനും റെയില്‍വേ സ്റ്റേഷനും സമീപത്തെ നാരായണ ദാസിന്റെ മകന്‍ അനീഷ് (26) ഏത് പെണ്‍കുട്ടിയെ എപ്പോ ള്‍ കിട്ടിയാലും കൂട്ടിക്കൊണ്ടുപോകുവാനുള്ള ഒരുക്കത്തോടെയാണ് നടക്കുന്നതത്രെ.

അനീഷിന്റെ പക്കല്‍ സദാസമയം ആഭരണങ്ങളും താലിയും സിന്ദൂരവവുമുണ്ട്. നഗരങ്ങളിലെ ലോഡ്ജുകളില്‍ മുറിയെടുക്കുമ്പോള്‍ ഭാര്യയാണെന്ന് പറഞ്ഞാണ് മുറിയെടുക്കുക. സംശയം തോന്നാതിരിക്കാന്‍ മുറിയെടുക്കുന്നതിന് മുമ്പുതന്നെ പെണ്‍കുട്ടികള്‍ക്ക് സിന്ദൂരം ചാര്‍ ത്തും. താലി അടക്കമുള്ള ഗ്യാരണ്ടി ആഭരണം അണിയിക്കും. ഇതാണ് പതിവ് രീതി.

വിവാഹ വാഗ്ദാനം നല്‍കി വിവാഹം കഴിക്കാനെന്ന വ്യാജേനയാണ് പെണ്‍കുട്ടികളെ വന്‍നഗരങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുക. തൊട്ടടുത്ത ദിവസം തന്നെ ക്ഷേത്രത്തില്‍ വെച്ച് മാലയിടുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. പിന്നീട് ഓരോ ദിവസവും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് മാലയിടല്‍ ചടങ്ങ് നീട്ടിക്കൊണ്ടുപോകും. ദിവസങ്ങള്‍ക്കും ആഴ്ചകള്‍ക്കും ശേഷം വിവാഹം നാട്ടില്‍ വെച്ച് തന്നെ നടത്താമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് തി രിച്ചയക്കും. പിന്നീട് പെണ്‍ കുട്ടി വിളിച്ചാല്‍ ഫോണ്‍ അറ്റ ന്റ് ചെയ്യില്ല. അഥവ ഫോ ണി ല്‍ കിട്ടിയാല്‍ മറ്റെന്തെങ്കിലും കഥപറഞ്ഞ് വിവാഹത്തില്‍നിന്ന് ഒഴിഞ്ഞുമാറും.

പുല്ലൂര്‍ യുവതിക്ക് ഉണ്ടായ അനുഭവവും ഇതാണ്. പുല്ലൂര്‍ യുവതിയെ വിവാഹം കഴിക്കാമെന്ന വ്യാജേന കഴിഞ്ഞ ഡിസംബര്‍ 5 ന് രാവിലെ ഏറനാട് എക്‌സ്പ്രസില്‍ എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എറണാകുളത്ത് വണ്ടിയിറങ്ങിയ യുവതിയോട് നാളെ രാവിലെ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്താമെന്നും ഇന്ന് ലോഡ്ജില്‍ താമസിക്കാമെന്നും പറഞ്ഞു. എന്നാല്‍ യുവതി ലോഡ്ജില്‍ താമസിക്കാന്‍ തയ്യാറായില്ല. യുവതിയുടെ കൂട്ടുകാരി എറണാകുളത്തെ ബ്ലൂബെല്‍ വനിതാ ഹോസ്റ്റലില്‍ താമസിക്കുന്നുണ്ട്. സന്ധ്യയോടെ റി ക്ഷയില്‍ യുവതി ഹോസ്റ്റലില്‍ പോയി അവിടെ താമസിച്ചു. പിറ്റേന്ന് രാവിലെ ഹോസ്റ്റലില്‍ നിന്നിറങ്ങി അനീഷുമായി കണ്ടുമുട്ടി.മറൈന്‍ ഡ്രൈവിലും മറ്റും ചുറ്റിക്കറങ്ങി അനീഷന്ന് സമയം വൈകിപ്പിച്ചു. അന്ന്‌ലോഡ്ജില്‍ താമസിക്കാന്‍ നിര്‍ബന്ധിച്ചുവെങ്കിലും യുവതി വഴങ്ങിയില്ല. ഹോസ്റ്റലിലേക്ക് തന്നെ മടങ്ങി. ഏഴാം തീയതിയും ഇത് തന്നെയായിരുന്നു അനുഭവം.

എന്നാല്‍ നാളെ മൂന്നാര്‍ ക്ഷേത്രത്തില്‍ വിവാഹത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തുവെന്ന് ധരിപ്പിച്ച് മൂന്നാറിലേക്ക് പോകണമെന്ന് പറഞ്ഞു. എ ട്ടിന് രാവിലെ 11 മണിയോടെ അനീഷ് യുവതിയേയും കൂട്ടി മൂന്നാറിലേക്ക് പുറപ്പെട്ടു. മൂന്നാറില്‍ എത്തുമ്പോഴേക്കും സമയം സന്ധ്യയായി. അന്ന് വിവാഹം നടക്കില്ലെന്ന് മനസിലാക്കിയ യുവതി എറണാകുളത്തേക്ക് തന്നെ മടങ്ങണമെന്ന് അഭ്യര്‍ത്ഥിച്ചുവെങ്കിലും അനീഷ് തയ്യാറായില്ല. തുടര്‍ന്ന് മെയിന്‍ റോഡില്‍ നിന്നും ഇടവഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കയ്യില്‍ കരുതിയിരുന്ന സിന്ദൂരം നെററിയില്‍ ചാര്‍ത്തി. പിന്നീട് താലി അടക്കമുള്ള മാല കഴുത്തിലണിയിച്ച് നേരെ ലോഡ്ജിലേക്ക് നടന്നു. ലോഡ്ജില്‍ ഭാര്യയാണെന്ന് പറഞ്ഞ് മുറിയെടുത്ത് താമസിച്ച് ബലാത്സംഗം ചെയ്തു. യുവതിയുടെ എതിര്‍പ്പ് വകവെക്കാതെ കീഴ്‌പ്പെടുത്തുകയായിരുന്നു. പിറ്റേന്ന് രാവിലെ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയത് ഒരു കുന്നിന്‍ താഴ്വരയിലേക്കാണ്. അന്നും സന്ധ്യയാകുന്നതുവരെ ചുറ്റിക്കറങ്ങി. വൈകിട്ട് മുറിയിലെത്തി അന്നും ബലാത്സംഗം ചെയ്തു. പിറ്റേന്ന് ഡിസംബര്‍ പത്തിന് രാവിലെ ഇരുവരും എറണാകുളത്തേക്ക് തിരിച്ചു. എറണാകുളത്തും മുറിയെടുത്ത് പീഡിപ്പിച്ചു. ഡിസംബര്‍ 11 നും അതേ ലോഡ്ജില്‍ തന്നെ തങ്ങി.

12 ന് രാവിലെ നാട്ടിലേക്ക് ഏറനാട് എക്‌സ്പ്രസില്‍ തന്നെഇരുവരും മടങ്ങി. ഡിസംബര്‍ അവസാനം നാട്ടില്‍വെച്ച് വിവാഹം നടത്താമെന്ന് വിശ്വസിപ്പിച്ചാണ് മടങ്ങിയത്. അനീഷിന് എറണാകുളത്തും കൊച്ചിയിലും മൂന്നാറിലും നല്ല പരിചയമുണ്ട് . പരിചയക്കാരുമുണ്ട്. ഇതില്‍ നിന്നും അനീഷിന്റെ സ്ഥിരം തൊഴിലാണ് വിവാഹ വാഗ്ദാനവും പീഡനവുമെന്ന് സംശയിക്കുന്നു. എന്നാല്‍ നാണക്കേട് മൂലം പലരും സംഭവം പുറത്തുപറയുകയൊ നിയമനടപടിക്ക് മുതിരുകയൊ ചെയ്തില്ല.

പുല്ലൂര്‍ യുവതിയും നിയമ നടപടിക്ക് തയ്യാറാവുകയില്ലെന്നായിരുന്നു അനീഷിന്റെ കണക്ക് കൂട്ടല്‍. പക്ഷേ വഞ്ചിക്കപ്പെട്ട യുവതി മറ്റൊന്നും ചിന്തിക്കാതെ നിയമനടപടിയുമായി മുമ്പോട്ടുപോവുകയാണ്. മറ്റൊരു പെണ്‍കുട്ടികള്‍ക്കും ഈ ഗതി വരരുതെന്നാണ് പുല്ലൂര്‍ യുവതി പോലീസിനോട് പറഞ്ഞത്. എന്നാല്‍  അനീഷിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. ജനുവരി 14-ന് ജില്ലാ പോലീസ് സൂപ്രണ്ടിനാണ് യുവതി പരാതി നല്‍കിയത്. ഒരു മാസം പിന്നിട്ടിട്ടും അനീഷ് അടുത്ത ഇരയെ തേടി ചുററുകയാണത്രെ. പുല്ലൂര്‍ യുവതി പോലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് കോടതി കഴിഞ്ഞ ദിവസം യുവതിയില്‍ നിന്നും രഹസ്യ മൊഴിയെടുത്തു.

കാസര്‍കോട് സി ജെ എം കോടതിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് (രണ്ട്) കോടതി യുവതിയില്‍ നിന്ന് മൊഴിയെടുത്തത്. യുവതിയും അനീഷും 2003- 05 വര്‍ഷം ചട്ടഞ്ചാല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്നു. ഇതിന്‌ശേഷം പെണ്‍കുട്ടി ബിഎസ്‌സി ഫിസിക്‌സിനും എംസിഎക്കും ചേര്‍ന്നു. അനീഷ് കുറ്റിപ്പുറം എം ഇ എസ് എഞ്ചീനിയറിംഗ് കേളേജിലാണ് പഠിച്ചത്. ഇരുവരും തമ്മില്‍ പിന്നീട് കണ്ടിരുന്നില്ല. ഏതാനും മാസം മുമ്പ് ഇരുവരും ഫേസ്ബുക്കിലൂടെ വീണ്ടും പരിചയപ്പെട്ടിരുന്നു. ഫോണിലൂടെയും ഇരുവരും മണിക്കൂറുകളോളം സംസാരിച്ചു. നേരില്‍ കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതിനാല്‍ ഡിസംബര്‍ 4 ന് അനീഷ് യുവതിയെ കാണാന്‍ കാഞ്ഞങ്ങാട്ടെത്തുകയും തുടര്‍ന്ന് ഇരുവരും ട്രെയിനില്‍ എറണാകുളത്തേക്ക് പോവുകയുമായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top