പാചകവാതക വിതരണക്കാര്‍ ചൊവ്വാഴ്ച മുതല്‍ പണിമുടക്കും

img2798_3265.jpgകൊച്ചി: പെട്രോളിയം മന്ത്രാലയവും എണ്ണക്കമ്പനി അധികൃതരും തുടരുന്ന ഏകപക്ഷീയ നടപടികളില്‍ പ്രതിഷേധിച്ച് രാജ്യത്താകമാനമുള്ള പാചകവാതക വിതരണക്കാര്‍ ചൊവാഴ്ച മുതല്‍ അനിശ്ചിതകാല  പണിമുടക്ക് നടത്തും.

പാചകവാതക കമ്പനികള്‍ പുതുക്കിനിശ്ചയിച്ച വിപണന മാര്‍ഗനിര്‍ദേശങ്ങള്‍ വിതരണക്കാര്‍ക്ക് എതിരാണെന്ന് ആരോപിച്ചാണ് പണിമുടക്ക്. ഐ.ഒ.സി, ബി.പി.സി, എച്ച്.ഒ.സി തുടങ്ങിയ മൂന്ന് എണ്ണക്കമ്പനികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 13200 ഓളം പാചകവാതക വിതരണക്കാര്‍ സമരത്തില്‍ പങ്കെടുക്കും. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകമാകും  തടസ്സപ്പെടുകയെന്നും ആശുപത്രികളിലേക്കും  ഹോട്ടലുകളിലേക്കുമുള്ളവയുടെ വിതരണത്തിന് തടസ്സമുണ്ടാകില്ലന്നും വിതരണക്കാര്‍ അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment