Flash News

ആറന്മുള്ള വിമാനത്താവളത്തിന് അനുകൂലമായി വയലാര്‍ രവി

February 24, 2014 , സ്വന്തം ലേഖകന്‍

vayalar-ravi-1_4പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിനെതിരെ നടക്കുന്ന സമരം സര്‍ക്കാറിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു. പദ്ധതി പ്രദേശത്ത് വിമാനത്താവളം  വേണമെന്ന് പറയുന്നവരും ധാരാളമുണ്ട്.  ഇങ്ങനെ രണ്ട് അഭിപ്രായം വന്നതോടെ തീരുമാനമെടുക്കുക ബുദ്ധിമുട്ടാണ്. കഴിയുന്നതും യോജിച്ച തീരുമാനമാണ് എടുക്കേണ്ടത്.  ഇക്കാര്യത്തില്‍ സര്‍ക്കാര്‍  സമരക്കാരുമായി  ചര്‍ച്ചനടത്തുന്നതില്‍  തെറ്റില്ല. വിമാനത്താവള കാര്യത്തില്‍  പാര്‍ട്ടിയിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം.  ഇക്കാര്യത്തില്‍  പാര്‍ട്ടി ഒരു തീരുമാനവും എടുത്തിട്ടില്ലന്നും  അദ്ദേഹം പറഞ്ഞു. വിമാനത്താവളം  വേണമെന്ന് നിരവധി പ്രവാസികള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതാണെന്നും  മന്ത്രി അറിയിച്ചു. ഇതിന്റെ ഗുണഗണങ്ങള്‍ പരിശോധിച്ച് സര്‍ക്കാര്‍  തീരുമാനമെടുക്കണമെന്നും വയലാര്‍ രവി പറഞ്ഞു.

ആറന്മുള വിമാനത്താവളമെന്ന വലിയ പദ്ധതിക്ക്  താനും സ്ഥലം എം.പി ആന്റോ ആന്‍റണിയും  വളരെ നാളായി  ശ്രമിക്കുന്നതാണെന്നും  കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ പറഞ്ഞു. പക്ഷേ,  പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍നിന്ന്  എതിര്‍പ്പുണ്ടാകുന്നു. ഇപ്പോഴത്തെ തെറ്റിദ്ധാരണ മാറുമെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു.   പ്രതിസന്ധികളില്‍ കൂടിയല്ലാതെ  നേട്ടങ്ങളുണ്ടാകില്ല. പത്തനംതിട്ടയില്‍  നേട്ടങ്ങള്‍  ഉണ്ടാകുന്നത് തടയാന്‍ ചിലര്‍ ശ്രമിക്കുന്നതായും എം.എല്‍.എ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top