Flash News

അഭിഭാഷകയെയും മകനെയും പൊലിസ് മര്‍ദ്ദിച്ചു

February 25, 2014 , സ്വന്തം ലേഖകന്‍

advocate asha at hospitalതൃശൂര്‍: അഭിഭാഷകയെ പൊലിസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചു. അഡ്വ. ആര്‍.കെ. ആശയെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍  വെച്ച് മര്‍ദ്ദിച്ചത്. ബൂട്ട് കൊണ്ട്  ഇരുകാലുകള്‍ക്കും ചവിട്ടേറ്റ  ആശ ചികിത്സയിലാണ്.

രാത്രി റീജനല്‍ തിയറ്ററില്‍ നടന്ന സംഗീത പരിപാടി കണ്ട് തിരിച്ചുപോകാന്‍ ഓട്ടോ കാത്തുനിന്ന ചേതന ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളായ അനുരാഗ് (20),വിവേക് (23),ജിജീഷ് (20) ഇവരുടെ സുഹൃത്തുക്കളായ നിപുണ്‍ (23),നീതു, ശ്രുതി എന്നിവരെ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ്  കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇത് അന്വേഷിക്കാനാണ് മക്കളായ ഗൗതം,ഗാഥ എന്നിവര്‍ക്കൊപ്പം ആശ ഈസ്റ്റ് സ്റ്റേഷനില്‍ ചെന്നത്. ഈ സമയം അവിടെയുണ്ടായിരുന്ന വെസ്റ്റ് എസ്.ഐയോട് സംസാരിച്ച് നില്‍ക്കെ ഈസ്റ്റ് എസ്.ഐ ലാല്‍കുമാര്‍ മകന്‍ ഗൗതമിനെ പിടിച്ചു വലിച്ച് മര്‍ദ്ദിച്ച് സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോയെന്ന് ആശ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന മകളെയും  മര്‍ദിച്ചു. മക്കളെ മര്‍ദ്ദിക്കുന്നത് വിലക്കാന്‍ ചെന്ന തന്റെ കാലുകള്‍  ചവിട്ടി ഒടിക്കാനായിരുന്നു എസ്.ഐയുടെ ശ്രമമെന്ന്  ആശ പറഞ്ഞു. പുലര്‍ച്ചെ രണ്ടോടെയാണ് കസ്റ്റഡിയിലെടുത്ത നീതുവിനെയും ശ്രുതിയെയും ആശയോടൊപ്പം വിട്ടയച്ചത്. മകന്‍ ഗൗതമിനെ സ്റ്റേഷനില്‍ പിടിച്ചുവെച്ചു.

ആശക്കൊപ്പം മകള്‍ ഗാഥ, പൊലീസ് കസ്റ്റഡിയിലെടുത്ത ഡോക്യുമെന്‍ററി പ്രവര്‍ത്തകരായ നീതു, ശ്രുതി എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത നീതു, അനുരാഗ്, വിവേക്, ജിജീഷ്, നിപുണ്‍, ഗൗതം എന്നിവര്‍ക്കെതിരെ പൊതുസ്ഥലത്ത് മദ്യപാനം, പൊലീസിനെ ആക്രമിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീകുറ്റങ്ങള്‍ ചുമത്തി ഈസ്റ്റ് പൊലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്തവരെ കോടതി മാര്‍ച്ച് ഏഴുവരെ റിമാന്‍ഡ് ചെയ്തു. നീതുവിനോട് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കി.

പൊതുസ്ഥലത്ത് മദ്യപിച്ചതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് ഈസ്റ്റ് എസ്.ഐ ലാല്‍കുമാര്‍ പറഞ്ഞു. ഇവര്‍ പൊലീസിനെ മര്‍ദ്ദിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. മര്‍ദ്ദിനത്തില്‍ വനിതാ കോണ്‍സ്റ്റബിള്‍ ഷീജയുടെ കൈയൊടിഞ്ഞതായും എസ്.ഐ പറഞ്ഞു.

കുറച്ചു ദിവസം മുമ്പ് ചേതന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച വിബ്ജിയോര്‍ ചലച്ചിത്രമേള സംഘ്പരിവാര്‍ തടസ്സപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംഘടകയായ ആശ പരാതി കൊടുക്കാനത്തെിയപ്പോള്‍ ഈസ്റ്റ് എസ്.ഐ മോശമായി പെരുമാറുകയും എഫ്.ഐ.ആര്‍ എടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തുവെന്നാരോപിച്ച്   ഇവര്‍ കമീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് സംഭവങ്ങള്‍ക്ക് പിറകിലെന്ന് ആശ പറഞ്ഞു.

അതിനിടെ, ആശയുടെ മകന്‍ ഗൗതം അടക്കം അഞ്ചു പേര്‍ക്ക് ജാമ്യം നല്‍കി. തന്നോടുള്ള വിദ്വേഷത്തിന്റെ പേരില്‍  മകന്‍ ഗൗതമിനെ പൊലീസ് വളഞ്ഞിട്ട് മര്‍ദിച്ചതായി അഡ്വ. ആശ ആരോപിച്ചു. ആശക്കൊപ്പം മകള്‍ ഗാഥ, പൊലീസ് കസ്റ്റഡിയിലെടുത്ത ഡോക്യുമെന്‍ററി പ്രവര്‍ത്തകരായ നീതു, ശ്രുതി എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കസ്റ്റഡിയിലെടുത്ത നീതു, അനുരാഗ്, വിവേക്, ജിജീഷ്, നിപുണ്‍, ഗൗതം എന്നിവര്‍ക്കെതിരെ പൊതുസ്ഥലത്ത് മദ്യപാനം, പൊലീസിനെ ആക്രമിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന നീതുവിന് ജാമ്യം ലഭിച്ചിട്ടില്ല.

ആശയുടെ മൊഴി വനിത പൊലീസ് എടുത്തു. സംഭവത്തില്‍ പൗരാവകാശ കൂട്ടായ്മയും വിബ്ജിയോര്‍ സൗഹൃദ കൂട്ടായ്മയും ഈസ്റ്റ് എസ്.ഐ ലാല്‍കുമാറിനെതിരെ മധ്യമേഖല ഐ.ജിക്ക് പരാതി നല്‍കി. എസ്.ഐക്കും പൊലീസുകാര്‍ക്കുമെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും പരാതി നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top