സഞ്ജയ ദത്തിന് തുടര്‍ച്ചയായി പരോള്‍: കേന്ദ്രം വിശദീകരണം തേടി

sanjay dutമുംബൈ: സഞ്ജയ് ദത്തിന് തുടരെ പരോള്‍ നല്‍കുന്നതിനെക്കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണം നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടു. പരോള്‍ നല്‍കുന്നതിനെക്കുറിച്ച് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജിയും ചൊവ്വാഴ്ച മുംബൈ ഹൈക്കോടതി പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.

1993ലെ മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിനു കഴിഞ്ഞഴായ്ച്ച പരോള്‍ കാലാവധി മൂന്നാമതും നീട്ടിയിരുന്നു. ഒരു മാസത്തേക്ക് കൂടിയാണ് പരോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വീണ്ടും നീട്ടിയത്. ഈ സാഹചര്യത്തിലാണു കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോടു വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

ഭാര്യയുടെ അസുഖംമൂലം പരോള്‍ നീട്ടാന്‍ പൂനെ ഡിവിഷണല്‍ കമ്മീഷണര്‍ക്ക് ദത്ത് കഴിഞ്ഞയാഴ്ച്ച അപേക്ഷ നല്‍കിയിരുന്നു. നേരത്തെ ഡിസംബര്‍ 21 വരെയാണ് ദത്തിന് പരോള്‍ കിട്ടിയിരുന്നെങ്കിലും അപേക്ഷ പ്രകാരം ഫെബ്രുവരി 21 വരെ നീട്ടിയിരുന്നു.

1993ലെ മുംബൈ സ്‌ഫോടന കേസില്‍ അഞ്ച് വര്‍ഷത്തെ തടവിനാണ് സഞ്ജയ് ദത്ത് ശിക്ഷിക്കപ്പെട്ടത്. ഒന്നര വര്‍ഷത്തെ ശിക്ഷാ കാലാവധിയേ ഇപ്പോള്‍ പൂര്‍ണ്ണമായിട്ടുള്ളൂ.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment