Flash News

മതം ആയുധമാക്കി അമൃതാനന്ദമയി വീണ്ടും വിശദീകരണവുമായി രംഗത്ത്

February 26, 2014 , സ്വന്തം ലേഖകന്‍

mata_amritanandamayiകൊച്ചി: തനിക്കെതിരെ നിരന്തരം ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാന്‍ അമൃതാനന്ദമയിയെ തന്നെ ആശ്രമം രംഗത്തിറക്കി. തന്നെ ആക്രമിക്കുന്നത് മതത്തെ ആക്രമിക്കുന്നതിനു തുല്യമാണ് എന്ന മട്ടിലുള്ള പ്രതികരണമാണ് അവരുടേത്. തന്നെയും ആശ്രമത്തെയും തെറ്റിദ്ധരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് അവര്‍ പുതിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.

പറഞ്ഞുപരത്തുന്ന കാര്യങ്ങളൊക്കെ അസത്യമാണ്. ആഗ്രഹിച്ചത് സാധിക്കാതെ വന്നപ്പോള്‍ ചിലര്‍ തോന്നിയതൊക്കെ പറയുകയാണ്. ആശ്രമം കൃത്യമായി തന്നെ എല്ലാ വര്‍ഷവും കണക്കുകള്‍ സമര്‍പ്പിക്കുന്നുണ്ട്. കോടികള്‍ തനിക്കുണ്ടായിരുന്നെങ്കില്‍ ഈ ലോകത്തിന്റെയും ഇന്ത്യയിലെയും ദാരിദ്ര്യം ഇല്ലാതാക്കാമായിരുന്നു. ആശ്രമത്തിന് ഒരു മതവും പണം തരുന്നില്ല. ഗുജറാത്തില്‍ ആശ്രമം വീട് വെച്ചുകൊടുത്തു. തന്റെ ബുദ്ധിക്ക് ദഹിക്കുന്നതും തന്റെ കാഴ്ചപ്പാടും മാത്രമാണ് ശരി എന്നതാണ് പലരുടെയും ചിന്ത. കാഴ്ചയുണ്ട്, കാഴ്ചപ്പാടില്ല എന്നതാണ് സ്ഥിതി. തന്നെ ആരും സേവിക്കാന്‍ പറയുന്നില്ല. താനാണ് എല്ലാവരെയും സേവിക്കുന്നത്. മോഷ്ടിച്ചു കൊണ്ടു വന്നോ ആരോടെങ്കിലും ചോദിച്ചു വാങ്ങിയോ ഒന്നും ചെയ്യുന്നില്ല. താന്‍ ഒരു നേരമേ ഭക്ഷണം കഴിക്കുകയുള്ളൂ. ചില ദിവസം ഒന്നും കഴിക്കാറുമില്ല. എല്ലാ ദിവസവും മണിക്കൂറുകളോളം ഭക്തരെ കാണും. വിദേശത്തുനിന്നും നാട്ടില്‍നിന്നും വരുന്ന നൂറുകണക്കിനുള്ള കത്തുകള്‍ വായിക്കും. ആശ്രമം സമാധാനത്തിന്റെ കേന്ദ്രമാണ്. ആത്മസമര്‍പ്പണത്തിലും നിസ്വാര്‍ഥ സേവനത്തിലും സ്നേഹത്തിലുമാണ് വിശ്വാസം. കുട്ടികളെയും അതാണ് പഠിപ്പിക്കുന്നത്. താനൊരു തുറന്ന പുസ്തകമാണ്.ആരൊക്കെയോ എന്തൊക്കെയോ വിളമ്പി മതവികാരം ഇളക്കിവിട്ട് യുദ്ധം  പുറപ്പെടുവിക്കാന്‍ ശ്രമിക്കുകയാണ്. എല്ലാവരുടെയും ഹൃദയത്തില്‍ നല്ലത് നിറഞ്ഞ്, നല്ല മനസ്സ് കൊടുക്കേണമേ എന്ന് പ്രാര്‍ഥിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top