Flash News

ലോകം മുഴുവന്‍ സൗജന്യ വൈഫൈ ഇന്റര്‍‌നെറ്റ് വരുന്നു

February 26, 2014 , ഷാഹിദ് വൈപ്പി

Free-wifi-in-bangaloreവാഷിങ്ടണ്‍: ലോകം മുഴുവന്‍ സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നു. അമേരിക്ക ആസ്ഥാനമായ കമ്പനിയാണ് ലോകം മുഴുവന്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുന്ന പദ്ധതി നടപ്പിലാക്കുന്നത്.

ലോകം മുഴുവനുമുള്ളവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്ന മീഡിയ ഡെവലപ്പ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് വൃത്തങ്ങള്‍ അറിയിച്ചു.ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് മീഡിയ ഡെവലപ്പ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്. നൂറ് കണക്കിന് സാറ്റലൈറ്റ് ക്യൂബുകളുടെ സഹായത്തോടെയാണ് ശൂന്യാകാശത്തുനിന്ന് ലോകം മുഴുവന്‍ സൗജന്യ വൈഫൈ കണക്ഷന്‍ നല്‍കുന്നത്. ആര്‍ക്കുവേണമെങ്കിലും ഫോണിലോ കമ്പ്യൂട്ടറിലോ ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കും.

ലോകത്തെ നാല്‍പത് ശതമാനം ആളുകള്‍ക്ക് ഇപ്പോഴും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സംഘടന എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അറിയിച്ചു. നോര്‍ത്ത് കൊറിയ പോലെ ഇന്റര്‍നെറ്റ് ഉപയോഗം സര്‍ക്കാര്‍ നിയന്ത്രിക്കുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ക്കും പദ്ധതി ഗുണം ചെയ്യുമെന്ന് സംഘടന വ്യക്തമാക്കി.

ആഫ്രിക്കയിലെ ഉള്‍പ്രദേശങ്ങളിലും സൈബീരിയയിലും മറ്റ് ഉള്‍പ്രദേശങ്ങളിലും ഗ്രാമങ്ങളിലും രാജ്യത്തെ വന്‍നഗരങ്ങളില്‍ ലഭിക്കുന്ന അതേ വേഗതയോടെ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുമെന്ന് സംഘടന വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top