Flash News

മനോരമയുടെ കുരുട്ടു ബുദ്ധി സി.പി.എമ്മിനോടു വേണ്ട; കടകം‌പള്ളി സുരേന്ദ്രന്‍

February 26, 2014 , ആന്‍സി വര്‍ഗീസ്

KADAKAMPALLI_S_867634e

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ സി പി എമ്മും ബി ജെ പിയും പരസ്പരം വോട്ടുമറിക്കുമെന്ന മനോരമ വാര്‍ത്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം. തിരുവനന്തപുരത്ത് സി പി എം ബി ജെ പിക്കുവേണ്ടി വോട്ട് മറിക്കുമെന്നും തിരിച്ച് ആറ്റിങ്ങലില്‍ സി പി എം സ്ഥാനാര്‍ഥിക്കുവേണ്ടി ബി ജെ പി വോട്ടുചെയ്യുമെന്നുമായിരുന്നു വാര്‍ത്ത.

നേരത്തെ സി പി എം തിരുവനന്തപുരം സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും സി പി ഐ നല്‍കാന്‍ വിസമ്മതിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബി ജെ പി കേരളത്തില്‍ ജയസാധ്യത പുലര്‍ത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം. ഈ രണ്ടുസാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് മനോരമ വോട്ടുമറിക്കല്‍ വാര്‍ത്ത രചിച്ചതെന്നാണ് ആക്ഷേപം. അതേസമയം മനോരമ വാര്‍ത്ത പെയ്ഡ് ന്യൂസാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പ്രതികരിച്ചു. ഇതിന് പിന്നാലെ സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും മനോരമക്കെതിരെ രംഗത്തെത്തി. മനോരമയുടെ വക്രബുദ്ധി എന്നപേരില്‍ തന്റെ ഫേസ്ബുക്ക് പേജില്‍ രൂക്ഷമായ ആക്ഷേപമാണ് കടകംപള്ളി ഉന്നയിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആരുതന്നെയായാലും സി പി എമ്മിനെ സംബന്ധിച്ച് അത് സ്വന്തം സ്ഥാനാര്‍ഥി തന്നെ ആയിരിക്കുമെന്നും വാര്‍ത്ത തയ്യാറാക്കിയ മനോരമയുടെ ഡല്‍ഹി ലേഖകനായ ബിനുവിന് എവിടുന്നാണ് ഈ വോട്ട് മറിക്കല്‍ വിദ്യ മനസിലായത് എന്ന് വ്യക്തമാക്കണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു. വര്‍ഗീയതയുടെ ബീഭത്സരൂപമായ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചുകൊണ്ട് ബി ജെ പി ആരംഭിച്ചിരിക്കുന്ന വര്‍ഗീയ പ്രചാരണത്തിന് ആക്കംകൂട്ടാന്‍ സി പി എമ്മിനെ കരിതേക്കാന്‍ മനോരമ നടത്തിയ പരിശ്രമം പത്രധര്‍മത്തിനെതിരെയുള്ള നീചമായ ആക്രമണമായേ കാണാനാകൂ.

കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ താനും തന്റെ കുടുംബവും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ച അന്തരിച്ച മാമ്മന്‍ മാപ്പിളയുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പാരമ്പര്യം അല്‍പംപോലും ചോരാതെ പരിപാലിക്കുന്ന മനോരമ സി പി എമ്മിനെ അപഹസിക്കാന്‍ ഇതിലപ്പുറവും പറയുമെന്നും കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top