Flash News

ചിരഞ്ജീവി മുഖ്യമന്ത്രി സ്ഥാനത്തേക്ക്

February 27, 2014 , സ്വന്തം ലേഖകന്‍

chiranjjiviഹൈദരാബാദ്: തെലങ്കാന രൂപവത്കരണത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച കിരണ്‍ കുമാര്‍ റെഡ്ഡിക്ക് പകരക്കാരനായി കേന്ദ്രമന്ത്രിയും മുന്‍ സിനിമാതാരവുമായ ചിരഞ്ജീവി മുഖ്യമന്ത്രിയാകാന്‍ സാധ്യത. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വരെയായിരിക്കും ചിരഞ്ജീവി മുഖ്യമന്ത്രിയാകുക.

സംസ്ഥാന വിഭജനത്തിന് മേല്‍നോട്ടം വഹിക്കാനും സീമാന്ധ്രയില്‍ പാര്‍ട്ടിക്ക് നഷ്ടം സംഭവിക്കാതിരിക്കാനും വിവാദങ്ങളില്‍ പെടാത്ത നേതാവെന്ന നിലയിലാണ് ചിരഞ്ജീവിയെ കോണ്‍ഗ്രസ് ലക്ഷ്യംവെക്കുന്നത്. സംസ്ഥാനത്തെ വോട്ടിന്റെ 16 ശതമാനം പങ്ക് ചിരഞ്ജീവിക്കുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top