Flash News

ഏഴുമാസത്തിനിടെ അപകടങ്ങളില്‍ നാവികസേനക്ക് നഷ്ടം പതിനായിരം കോടി; രാജിക്കുപിന്നില്‍ ജോഷിയുടെ പ്രതിഷേധം

February 27, 2014 , സ്വന്തം ലേഖകന്‍

JOSHIന്യൂഡല്‍ഹി: ഏഴു മാസത്തിനിടെ യുദ്ധക്കപ്പലുകളിലും അന്തര്‍വാഹിനികളിലുമായുണ്ടായ അപകടങ്ങളില്‍ നാവികസേനയ്ക്ക് പതിനായിരം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. ഐ.എന്‍.എസ്. തല്‍വാര്‍, ഐ.എന്‍.എസ്. ഖുക്രി, ഐന്‍.എന്‍.എസ്. ബേത്വ, ഐ.എന്‍.എസ്. കൊങ്കണ്‍, ഐ.എന്‍.എസ്. വിന്ധ്യാഗിരി, ഐ.എന്‍.എസ്. ഐരാവത് തുടങ്ങിയ കപ്പലുകളും ഐ.എന്‍.എസ്. സിന്ധുരക്ഷക് അന്തര്‍വാഹിനിയും അപകടത്തില്‍പെട്ടു. സിന്ധുരക്ഷക് അഗ്നിബാധയില്‍ 18 നാവികര്‍ മരിച്ചു. അപകടങ്ങള്‍ വര്‍ധിച്ചതിനെതുടര്‍ന്ന് അഡ്മിറല്‍ ഡി.കെ. ജോഷിയെ പ്രതിരോധമന്ത്രി എ.കെ. ആന്റണി വിളിച്ചുവരുത്തി ശാസിച്ചിരുന്നു. ഇതാണ് ജോഷിയുടെ രാജിക്കു പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.

നാവികസേനയുടെ നടത്തിപ്പില്‍ നിരവധി ക്രമക്കേടുകളുണ്ടെന്ന് വ്യാപക പരാതിയുണ്ടായിരുന്നു. തുടര്‍ച്ചയായ അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റടെുത്താണു ജോഷിയുടെ രാജിയെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും രാജിക്ക് സര്‍ക്കാര്‍ തലത്തില്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു.

മുംബൈ തീരത്ത് ഐ.എന്‍.എസ്. സിന്ധുരത്ന മുങ്ങിക്കപ്പലിലുണ്ടായ അപകടത്തിനു തൊട്ടുപിന്നാലെയാണ് അഡ്മിറല്‍ ജോഷി രാജിവച്ചത്. 2015 ജുലൈ വരെ കാലാവധിയുണ്ടായിരുന്ന അദ്ദേഹത്തിന്റെ രാജിക്കത്ത് സ്വീകരിച്ച സര്‍ക്കാര്‍ വൈസ് അഡ്മിറല്‍ ആര്‍.കെ. ധൊവാനെ നാവികസേനയുടെ താല്‍ക്കാലിക മേധാവിയായി നിയമിച്ചു.

അതേസമയം, ആധുനികവത്കരണത്തിനുള്ള നാവികസേനയുടെ ശിപാര്‍ശകള്‍ യഥാസമയം നടപ്പാക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കാത്തതാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് ജോഷിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വിശദീകരിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അഡ്മിറല്‍ ജോഷിയുടെ രാജിയെന്ന് നാവികസേനാ നിരീക്ഷകര്‍ വിലയിരുത്തുന്നു. കാലപ്പഴക്കം മൂലം ശക്തി ചോരുന്ന അന്തര്‍വാഹിനിപ്പടയുടെ കാര്യത്തില്‍ ഈ മേഖലയില്‍ വിദഗ്ധനായ ജോഷിക്ക് സവിശേഷമായ ആശങ്കയുണ്ടായിരുന്നു എന്നതു രഹസ്യമല്ല. 20 വര്‍ഷമാണ് മുങ്ങിക്കപ്പലുകളുടെ സജീവ സേവനത്തിനു വിദഗ്ധര്‍ പറയുന്ന കാലപരിധി. ഇന്ത്യയ്ക്കുള്ള 13 അന്തര്‍വാഹിനികളില്‍ അഞ്ചെണ്ണം കാലാവധി കഴിഞ്ഞവയാണ്. സിന്ധുഘോഷ്, സിന്ധുരാജ്, സിന്ധുധ്വജ്, സിന്ധുവീര്‍, ഇന്നലെ അപകടമുണ്ടായ സിന്ധുരത്ന എന്നിവയാണ് ഇവ. 1986-88 കാലയളവില്‍ സേനയുടെ ഭാഗമായവയാണ് ഇവ. ഏറ്റവും പുതിയ സിന്ധുശസ്ത്ര എത്തിയത് 2000 ലാണ്. അതിനു ശേഷം പുതിയ മുങ്ങിക്കപ്പലുകള്‍ നാവികസേനയ്ക്കു ലഭിച്ചിട്ടില്ല.

ഇന്ത്യക്ക് സ്വന്തമായുള്ള മുങ്ങിക്കപ്പല്‍പ്പയുടെ എണ്ണം കുറയുകയാണ്. പുതിയവ ലഭിക്കുന്നുമില്ല. പുതിയവ വാങ്ങുന്നതിനും നിലവിലുള്ളവ ആധുനികവത്കരിക്കുന്നതിനുമുള്ള നാവികസേനയുടെ നിര്‍ദേശങ്ങളില്‍ ഭരണനേതൃത്വം കൈ കഴുകുകയാണെന്നാണ് ജോഷിയുടെ പരാതി. ഇക്കാര്യത്തില്‍ സര്‍ക്കാരുമായുള്ള ശീതയുദ്ധം തുടരുന്നതിനിടെയാണ് ജോഷിയുടെ രാജി.

റഷ്യന്‍നിര്‍മിത അന്തര്‍വാഹിനിയായ ഐ.എന്‍.എസ്. സിന്ധുരത്ന മുംബൈ തീരത്തുനിന്ന് 80 കിലോമീറ്റര്‍ അകലെയാണ് അപകടത്തില്‍ പെട്ടത്. ബാറ്ററി മുറിയിലെ ചോര്‍ച്ചയത്തെുടര്‍ന്നാണ് അപകടം ഉണ്ടായതെന്നു കരുതുന്നു. കാബിനില്‍ പുക പടര്‍ന്നതിനത്തേുടര്‍ന്ന് ഉടന്‍തന്നെ നാവിക ഉദ്യോഗസ്ഥരെ രക്ഷിക്കുകയായിരുന്നു. പുകമൂലം ശ്വാസതടസം അനുഭവപ്പെട്ട ഏഴ് ഉദ്യോഗസ്ഥരെയാണു സമുദ്രോപരിതലത്തിലത്തെിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാണാതായ ഉദ്യോഗസ്ഥര്‍ അന്തര്‍വാഹിനിയുടെ മറ്റേതെങ്കിലും ഭാഗത്താണോയെന്നു പരിശോധിച്ചുവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അപകടമുണ്ടാകുമ്പോള്‍ അടിത്തട്ടിലായിരുന്നു അന്തര്‍വാഹിനി പിന്നീട് മുകള്‍ത്തട്ടിലേക്ക് ഉയര്‍ത്തി. അപകടം ഉണ്ടാകുന്ന സമയത്ത് എഴുപതോളം ഉദ്യോഗസ്ഥര്‍ അന്തര്‍വാഹിനിയിലുണ്ടായിരുന്നു.

കഴിഞ്ഞ ഏഴുമാസത്തിനിടെ ഇന്ത്യന്‍ നാവികസേനയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പത്താമത്തെ അപകടമാണ് ഇത്. മൂന്നാമത്തെ അന്തര്‍വാഹിനി അപകടവുമാണിത്. കടലില്‍ പരിശീലനം നടത്തുമ്പോഴാണ് അപകടം. കഴിഞ്ഞ വര്‍ഷം സിന്ധുരക്ഷക് മുംബൈ തുറമുഖത്ത് മുങ്ങിയതിനത്തേുടര്‍ന്ന് 18 പേര്‍ കൊല്ലപ്പെട്ടിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top