അസാഞ്ചിന്റെ അഭിഭാഷക വൈറ്റ് ഹൗസിലത്തെിയത് വിവാദമായി

george-clooney-600ന്യൂയോര്‍ക്ക്: വിക്കിലീക്സിലൂടെ അമേരിക്കയ്ക്കെതിരേ പോരാട്ടം നടത്തിയ ജൂലിയന്‍ അസാഞ്ചിന്റെ അഭിഭാഷക അമല്‍ അമാലുദ്ദീന്‍ വൈറ്റ് ഹൗസിലത്തെിയത് വിവാദമായി.

ഒസ്കാര്‍ പുരസ്കാര ജേതാവും കാമുകനുമായ ജോര്‍ജ് ക്ലൂണിക്കൊപ്പമാണ് ഇവര്‍ ഒബാമയുടെ വിരുന്നിനത്തെിയത്. അതിഥികളുടെ പട്ടികയില്‍ അമലിന്റെ പേര് ഉണ്ടായിരുന്നില്ലന്നൊണു വൈറ്റ് ഹൗസ് നിലപാട്. ക്ലൂണി, മാതാപിതാക്കള്‍, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ ബില്‍ മുറേ, മാറ്റ് ഡാമന്‍ തുടങ്ങിയവര്‍ക്കാണു ക്ഷണം ഉണ്ടായിരുന്നത്. ക്ലൂണി അമലിനെ കൂടെ കൊണ്ടുവന്നതാണെന്നാണു വൈറ്റ് ഹൗസിന്റെ നിലപാട്.

ക്ലൂണിയും അമലും പ്രണയത്തിലാണെന്ന് അഭ്യൂഹമുണ്ടെങ്കിലും ഒരു ചലച്ചിത്രത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നെന്നാണ് ഇവരുടെ വാദം. അസാഞ്ചിനെതിരായ ലൈംഗികാരോപണക്കേസ് വാദിക്കുന്നത് അമലാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News