Flash News

പൂച്ചയുടെ അവകാശത്തെ ചൊല്ലി തര്‍ക്കം: ബ്രോങ്ക്സില്‍ മലയാളി ഡോക്ടര്‍ ആത്മഹത്യ ചെയ്തു

February 27, 2014 , ഷാഹിദ് വൈപ്പി

1ന്യൂയോര്‍ക്ക്: പൂച്ചയ്ക്കു വേണ്ടിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മലയാളി വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ബ്രോങ്ക്‌സിലെ റിവര്‍ ഡെയ്‌ലിയില്‍ വെറ്ററിനറി ക്ലിനിക്ക് നടത്തിയിരുന്ന ഡോ ഷേര്‍ളി കോശി (55) ആണ് ജീവനൊടുക്കിയത്.

മൃഗഡോക്ടറായ ഷേര്‍ളി മൃഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ഒരു ക്ലിനിക്ക് തുടങ്ങിയിരുന്നു. തെരുവില്‍ അവശനിലയില്‍ കണ്ടെത്തിയ ഒരു പൂച്ചയെ ഷേര്‍ളി കോശി തന്റെ ക്ലിനിക്കില്‍ ചികിത്സിച്ചു. എന്നാല്‍ ‘കാള്‍’ എന്ന പൂച്ച തന്റേതാണെന്ന അവകാശവാദവുമായി ഗ്വെന്‍ ജര്‍മാര്‍ക്ക് എന്നയാള്‍ രംഗത്തെത്തി. പൂച്ചയുമായി അടുത്ത ഡോക്ടര്‍ പൂച്ചയെ വിട്ടുകൊടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇയാള്‍ ഡോക്ടര്‍ക്കെതിരെ കേസ് കൊടുത്തു. ഇതിനിടെ ഷേര്‍ളി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായി. കേസിന്റെ ചെലവു താങ്ങാന്‍ കഴിയാതെ വന്നതും സൃഹൃത്തുക്കള്‍ പൂച്ചയെ മോഷ്ടിച്ചു എന്നാരോപിച്ചു അവഹേളിച്ചതുമാണ് ആത്മഹത്യയിലേക്കു നയിച്ചത്.

പുതുപ്പറമ്പില്‍ കോശിയുടേയും പരേതയായ തങ്കമ്മയുടേയും മകളാണ് ഷെര്‍ളി.

2

3


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top