ടി.പി വധം: ലംബു പ്രദീപിന് ജാമ്യം, ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

Lambu-Pradeepകൊച്ചി: ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിലെ മുപ്പത്തിയൊന്നാം പ്രതി ലംബു പ്രദീപന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി റദ്ദ് ചെയ്തു. പ്രദീപന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ശിക്ഷാ വിധി ചോദ്യം ചെയ്ത് ലംബു പ്രദീപന്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ഹൈക്കോടതി ഉത്തരവ്.

ടി.പി വധക്കേസിലെ 31ആംപ്രതിയായ ലംബു എന്ന എം.കെ. പ്രദീപിന് മൂന്ന് വര്‍ഷം തടവും 20,000 രൂപ പിഴയുമാണ് എരഞ്ഞിപ്പാലം പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. വിചാരണകോടതിയുടെ കണ്ടത്തെലുകള്‍ നിയമവ്യവസ്ഥക്ക് എതിരാണെന്നും സാക്ഷികളെല്ലാം ആര്‍.എം.പിക്കാരാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.

ടി.പി. കേസിന് പ്രത്യേക പരിഗണന നല്‍കണമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി. അപ്പീലില്‍ വേഗം വാദം തുടങ്ങണമെന്ന പ്രോസിക്യൂഷന്‍ ആവശ്യവും കോടതി പരിഗണിച്ചില്ല. കേസില്‍ രാഷ്ട്രീയം കളിക്കാന്‍ താല്‍പര്യമില്ലന്ന് ഹൈകോടതി വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News