മകള്‍ക്ക് വിദ്യാഭ്യാസ വായ്പയെടുത്ത് ജയിലിലായ ജോസഫിനെ സി.പി.എം പ്രവര്‍ത്തകര്‍ മോചിപ്പിച്ചു

lead_20140302014530കണ്ണൂര്‍:  മകളുടെ വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാനാകാത്തതിനെ തുടര്‍ന്ന്  ജയിലിലായ പിതാവ് സി.പി.എം പ്രവര്‍ത്തകരുടെ സഹായത്തോടെ പുറത്തിറങ്ങി. കോഴിക്കോട്  നാദാപുരം വിലങ്ങാട് സ്വദേശി നാഗത്തിങ്കല്‍ ജോസഫാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിതനായത്. നാദാപുരത്തെ സി.പി.എം പ്രവര്‍ത്തകര്‍ കോഴിക്കോട് കോടതിയില്‍ മൂന്നു ലക്ഷം രൂപ കെട്ടിവെച്ചതിനെ തുടര്‍ന്നായിരുന്നു ജോസഫിന്റെ മോചനം സാധ്യമായത്. മൂന്ന് മാസത്തേക്ക് ശിക്ഷിക്കപ്പെട്ട ജോസഫിന് നാലു ദിവസം മാത്രമേ ജയിലില്‍ കഴിയേണ്ടി വന്നുള്ളൂ.

മകള്‍ ഷെറിന്റെ നഴ്സിങ് പഠനത്തിനായി പത്തു വര്‍ഷം മുമ്പെടുത്ത വായ്പയാണ് ജീവിത സായന്തനത്തില്‍ ജോസഫിനെ തടവറക്കുള്ളിലാക്കിയത്. എസ്.ബി.ഐ ചീക്കോന്ന് ശാഖയില്‍ നിന്നും 1.5 ലക്ഷം രൂപയായിരുന്നു വായ്പയെടുത്തത്. ബംഗളൂരുവില്‍ പഠനം പൂര്‍ത്തിയാക്കിയ ഷെറിന് കാര്യമായ ജോലിയൊന്നും ലഭിക്കാതിരുന്നതോടെ പലിശയും പിഴപ്പലിശയുമായി വായ്പാതുക പെരുകുകയായിരുന്നു. പണമടക്കാന്‍ നിര്‍വാഹമില്ലാതായതോടെ കോടതി നടപടികളില്‍പെട്ടു.

ജോസഫിന്റെ ദുരവസ്ഥ വാര്‍ത്തയായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് കലക്ടര്‍ ബാങ്കില്‍ നിന്നും വീട്ടുകാരില്‍ നിന്നും വായ്പ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെങ്കിലും സി.പി.എം പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ സഹായിക്കുന്നതിന് മുന്നോട്ടുവരുകയായിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment