പൊള്ളലേറ്റ് മരിച്ചത് രാഹുലിന് സ്നേഹചുംബനം നല്‍കിയ സ്ത്രീയല്ലന്ന് പോലീസ്

rahulഗുവാഹട്ടി: അസം സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയ്ക്ക്ചുംബനം നല്‍കിയ സ്ത്രീ ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചു എന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് പൊലീസ്. മരിച്ചത് മറ്റൊരു സ്ത്രീയാണെന്നും അവര്‍ രാഹുലിന്റെ പരിപാടിക്ക് എത്തിയിരുന്നില്ല എന്നുമാണ് പൊലീസ് അറിയിച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകയായ സ്ത്രീയാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. പക്ഷേ ഇവര്‍ രാഹുലിന്റെ പരിപാടിയില്‍ പങ്കെടുത്തിട്ടില്ല എന്ന് പൊലീസ് അറിയിച്ചു. രാഹുലിന്റെ സന്ദര്‍ശനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ഈ സ്ത്രീ ദൃശ്യങ്ങളില്‍ ഇല്ലെന്ന് വ്യക്തമായി.

രാഹുലിനെ ചുംബിച്ചതിന്റെ പേരില്‍ സ്ത്രീയെ ഭര്‍ത്താവ് തീവച്ചു കൊന്നു എന്ന രീതിയിലാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അതേസമയം കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവും പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Print Friendly, PDF & Email

Related News

Leave a Comment