ടിപി വധം: വി‌എസിന്റെ കത്ത് പി ബി അംഗങ്ങള്‍ക്ക് നല്‍കി

250px-Vs_achutanandannന്യുഡല്‍ഹി: ടി പി വധവുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് നല്‍കിയ കുറിപ്പ് പി ബി അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. ടിപി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന നേതൃത്വത്തിന്റെ വാദം തള്ളി വിഎസ് അച്ച്യൂതാനന്ദന്‍ നല്‍കിയ കുറിപ്പാണ് പിബി അംഗങ്ങള്‍ക്ക് വിതരണം ചെയ്തത്.

കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് പക്ഷെ കുറിപ്പ് നല്‍കിയില്ല. ടിപി വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കുകയാണ്. പ്രതികളെ സന്ദര്‍ശിച്ച നേതാക്കളുടെ നടപടി സംശയം വര്‍ദ്ധിക്കാന്‍ ഇടയാക്കി തുടങ്ങിയ കാര്യങ്ങള്‍ കുറിപ്പിലുണ്ട്. വിഎസ് നല്‍കിയ കുറിപ്പും വിഎസിനെതിരായ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടും കേന്ദ്രകമ്മിറ്റി ഇന്ന് സംഘടനാ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പരാമര്‍ശിക്കും.

എന്നാല്‍ വിശദ ചര്‍ച്ച ഉണ്ടാകില്ല. തെരഞ്ഞെടുപ്പിന് ശേഷം മതി വിശദ ചര്‍ച്ചയെന്ന നിലപാടില്‍ കേന്ദ്ര നേതൃത്വം ഉറച്ച് നില്‍ക്കുകയാണ്. അതേ സമയം തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് കേന്ദ്ര കമ്മിറ്റിയുടെ ആദ്യ ദിനം രൂപം നല്‍കി. കരട് പ്രകടന പത്രികയാണ് ഇനി പരിഗണിക്കുക.

സംഘടനാകാര്യങ്ങളള്‍ ഇന്ന് കേന്ദ്രകമ്മിറ്റി യോഗത്തില്‍ പരാമര്‍ശിക്കുമെങ്കിലും വിശദ ചര്‍ച്ചയുണ്ടാകില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വിഎസ് വേണമെന്ന് പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Print Friendly, PDF & Email

Related News

Leave a Comment