കേരള ആഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലാഭ വിഹിതം കൈമാറി

kamco

തിരുവനന്തപുരം : പൊതുമേഖലാസ്ഥാപനമായ കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍  (കാംകോ) 2012-13 വര്‍ഷത്തെ ലാഭവിഹിതമായ 48.43 ലക്ഷംരൂപ കൈമാറി. ലാഭവിഹിതത്തിന്റെ ഡിമാന്റ്ഡ്രാഫ്റ്റ് കാംകോ ചെയര്‍മാന്‍ ചാരുപാറ രവിയും, മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ. മനോജും ചേര്‍ന്ന് കൃഷിവകുപ്പ് മന്ത്രി കെ.പി.മോഹനന് കൈമാറി.

2012 – 2013 ലെ കണക്കുപ്രകാരം കമ്പനിയുടെ മൂലധനം 161.46 ലക്ഷം രൂപയും വിറ്റുവരവ് 168 കോടിയും ലാഭം നികുതിയും, തേയ്മാനച്ചെലവും കഴിച്ചതിനുശേഷം 2.85 കോടി രൂപയും ആണ്.കാംകോ വികസന വൈവിദ്ധ്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അത്താണിയില്‍ 4 യൂണിറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉത്പാദനം ആരംഭിച്ചു.

കണ്ണൂര്‍ ജില്ലയിലെ വലിയവെളിച്ചത്ത് 5 ഏക്കര്‍ സ്ഥലത്ത് 20.22 കോടി മുതല്‍മുടക്ക് ഉദ്ദേശിക്കുന്ന ന്യൂജനറേഷന്‍ ടില്ലര്‍ യൂണിറ്റും, 15 ഏക്കര്‍ സ്ഥലത്ത് 8.69 കോടി മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന ഒരു പ്രോഡക്ട് ഡെവലപ്‌മെന്റ് റിസര്‍ച്ച് സെന്ററും രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment