Flash News

ഖുത്ത്ബുദ്ദീന്‍ അന്‍സാരിക്ക് ഷുക്കൂറിന്റെ മാതാവിന്റെ കത്ത്

March 4, 2014 , സ്വന്തം ലേഖകന്‍

Shukoor Mothe Press Meetകണ്ണൂര്‍: ഗുജറാത്ത് വംശഹത്യയുടെ ഇര ഖുത്ബുദ്ദീന്‍ അന്‍സാരിയോട് സംഘ്പരിവാര്‍ കാപാലികര്‍ കാണിച്ച ദയ കണ്ണൂരില്‍ സി.പി.എം തന്റെ മകനോട് കാണിച്ചില്ലന്നും ഫാഷിസത്തിന് എതിരെ പൊരുതുകയാണെങ്കില്‍ സി.പി.എമ്മിനെ എതിര്‍ക്കാന്‍ തയാറാകണമെന്നും ഖുത്ബുദ്ദീന്‍ അന്‍സാരിക്ക് അരിയില്‍ അബ്ദുല്‍ ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ കത്ത്.

‘‘പ്രാണ വിഹ്വലതയാല്‍ ഭയം കത്തിയാളുന്ന നിങ്ങളുടെ കണ്ണുകളും ദൈന്യത നിറഞ്ഞ നോട്ടവും ഗുജറാത്ത് കലാപ നാളുകളില്‍ അതിദാരുണമായി കൊല്ലപ്പെടുകയും മൂടിവെക്കപ്പെടുകയും ചെയ്ത ആയിരക്കണക്കിന് മനുഷ്യരെയാണ് പ്രതിനിധീകരിച്ചത്. നരേന്ദ്രമോദി സര്‍ക്കാറിന്റെ പിന്‍ബലത്തോടെയുള്ള ന്യൂനപക്ഷ ഉന്മൂലനം ലോകമറിയാന്‍ അങ്ങനെ നിങ്ങള്‍ നിമിത്തമായി. ഫാഷിസമെന്നാല്‍ ഒരു സ്വഭാവമാണെന്നും അത് ഒരു സംഘടനയോ ആള്‍രൂപമോ ആവണമെന്നില്ലന്നും ലോകം അംഗീകരിച്ച തത്വമാണ്. ഗുജറാത്തില്‍ സംഘ്പരിവാറിനു മുന്നില്‍ താങ്കള്‍ അകപ്പെട്ടതുപോലെ കണ്ണൂരിലെ സി.പി.എം നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും കൈയില്‍ അകപ്പെട്ടുപോയ ഒരു മകനുണ്ടായിരുന്നു എനിക്ക്. 21 വയസ്സുമാത്രമുള്ള അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍. സി.പി.എം ശക്തി കേന്ദ്രത്തില്‍ പാര്‍ട്ടിക്കോടതി ഉണ്ടാക്കി രണ്ട് മണിക്കൂര്‍ നേരം അവനെ തടഞ്ഞ് നിര്‍ത്തി. ആ സമയത്തൊക്കെ എന്റെ പൊന്നു മോന്‍ താങ്കളെപ്പോലെ ജീവനുവേണ്ടി ആര്‍ത്താര്‍ത്തു കരഞ്ഞു. എന്നാല്‍, പട്ടാപ്പകല്‍ ഇരുന്നൂറോളം ആളുകളുടെ മുന്നില്‍വെച്ച് വെട്ടിയും കുത്തിയും സി.പി.എം കൊന്നുകളഞ്ഞു. താങ്കളോട് സംഘ്പരിവാര്‍ കാണിച്ച ദയ പോലും സി.പി.എം നേതാക്കളും കാപാലികരും എന്റെ മകനോട് കാണിച്ചില്ല.’ ‘സംഘ്പരിവാര്‍ ഫാഷിസത്തിനെതിരായ അങ്ങയുടെ പോരാട്ടം ഫാഷിസ്റ്റ് വിരുദ്ധതയോടുള്ള ആത്മാര്‍ഥത കൊണ്ടാണെങ്കില്‍ കേരളത്തില്‍ നടക്കുന്ന സി.പി.എം ഫാഷിസവും എതിര്‍ക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട്. സി.പി.എം വേദികളില്‍ ഇത് വിളിച്ചുപറയാന്‍ താങ്കള്‍ തന്‍റേടം കാണിക്കണം. മകന്‍ നഷ്ടപ്പെട്ടുപോയ ഒരു അമ്മയുടെ അഭ്യര്‍ഥന മാത്രമല്ല ഇത്. കേരളത്തിലെ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ജീവന്‍ ഹോമിക്കപ്പെട്ട നൂറുകണക്കിന് മനുഷ്യരുടെയും അനാഥമാക്കപ്പെട്ട എന്നെപ്പോലെയുള്ള ഇരകളുടെയും അഭ്യര്‍ഥനയാണിത്’ – ആത്തിക്കയുടെ കത്തില്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top