ഗുജറാത്ത് കലാപത്തിന്റെ ഇരയും വേട്ടക്കാരനും ഒരു വേദിയില്‍

gujrath_കണ്ണൂര്‍: ഗുജറാത്ത് കലാപത്തിലെ ഇരയും വേട്ടക്കാരനും സി.പി.എം ഒരുക്കിയ വേദിയില ഒരുമിച്ചപ്പോള്‍ അത് വര്‍ഗീയതക്കെതിരായ ഏറ്റവും ഹൃദയഹാരിയായ ചിത്രമായി മാറി. കുത്തബ്ദീന്‍ അന്‍സാരിയും അശോക് മോച്ചുമാണ് കേരളത്തിന്റെ വേദിയില്‍ ഒരുമിച്ചത്.

ഗുജറാത്ത് കലാപനാളുകളില്‍ കയ്യില്‍ കുന്തവും തലയില്‍ കാവിക്കൊടിയുമായി ആക്രോശിച്ച് നില്‍ക്കുന്ന അശോക് മോച്ചും കലാപത്തിനിരയായി ജീവനുവേണ്ടി യാചിച്ചുനിന്ന അതേ അന്‍സാരിയുമാണ് ഒരേവേദി പങ്കിട്ടത്. ‘‘കേരളത്തില്‍ എത്തിയപ്പോള്‍ നൂറുകണക്കിന് ആളുകള്‍ തന്നെ കാണാന്‍ വന്നു. അവര്‍ ഹിന്ദുക്കള്‍ എന്നോ, മുസ്ലിംകള്‍ എന്നോ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അതു തന്നെ വളരെയധികം സന്തോഷിപ്പിച്ചുവെന്നു സെമിനാറില്‍ സംസാരിച്ച അന്‍സാരി പറഞ്ഞു. അശോക് മോച്ചിനൊപ്പം തന്നെയും ഒരേ വേദിയില്‍ എത്തിച്ചതു കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമാക്കുന്നു. ഇത് ഇന്ത്യയിലെ മാറ്റത്തിന്റെ തുടക്കമാണെന്നും അതില്‍ താന്‍ സന്തോഷിക്കുന്നുവെന്നും അന്‍സാരി പറഞ്ഞു. അശോക് മോച്ചിനോട് വിദ്വേഷമോ, വെറുപ്പോ ഇല്ലന്നും സ്നേഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോഡിയുടെ ഗുജറാത്തില്‍ നിന്നല്ല മഹാത്മാ ഗാന്ധിയുടെ ഗുജറാത്തില്‍ നിന്നാണു താന്‍ വരുന്നതെന്നു അശോക് മോച്ച് പറഞ്ഞു. ശാന്തിയും സമാധാനവുമുള്ള ഗുജറാത്താണ് ഇപ്പോഴത്തേത്. 12 വര്‍ഷംമുമ്പ് ഗുജറാത്തിലെ തെരുവില്‍ ചെയ്തിരുന്ന ചെരുപ്പു കുത്തിയുടെ ജോലി ഇപ്പോഴും തുടരുകയാണ്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ തന്നെ ബലിയാടാക്കുകയായിരുന്നു. അതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. തിരിച്ചറിവ് ഉണ്ടായതിനുശേഷം ഞാന്‍ വോട്ട് ചെയ്തിട്ടില്ലന്നും മോച്ച് പറഞ്ഞു.

18 സാംസ്കാരിക സംഘടനകള്‍ ചേര്‍ന്ന് തളിപ്പറമ്പില്‍ സംഘടിപ്പിച്ച “ഗുജറാത്ത് വംശഹത്യയുടെ വ്യാഴവട്ടം” സെമിനാറാണ് സംഗമം ഒരുക്കിയത്.
‘‘ഞാനത്തെിയതറിഞ്ഞ് നിരവധി പേര്‍ കാണാനത്തെി. ആരാണ് ഹിന്ദു, ആരാണ് മുസ്ലിം എന്നെനിക്ക് തിരിച്ചറിയാനായില്ല. അവരില്‍ മനുഷ്യത്വം മാത്രമാണ് ഞാന്‍ ദര്‍ശിച്ചത്. കേരളീയരോടുള്ള ഇഷ്ടം കൊണ്ടാണ് ഈ വേദിയില്‍ വെളുത്ത മുണ്ടുടുത്ത് എത്തിയത്. ഗുജറാത്തില്‍നിന്ന് പലായനം ചെയ്തപ്പോള്‍ ബംഗാളിലും എനിക്ക് സ്നേഹം മാത്രമാണ് ലഭിച്ചത്. കേരളത്തിന്റെ തുടക്കം ഇന്ത്യയുടെ മാറ്റത്തിന്റെ മാതൃകയാകണം. ഗുജറാത്തിനെ ഇപ്പോള്‍ അടക്കിയിരുത്തിയിരിക്കുകയാണ്. അത് നരേന്ദ്രമോഡിക്ക് ഡല്‍ഹിയിലത്തൊന്‍വേണ്ടിയാണ്. അന്ന് തെരുവില്‍ വിളയാടിയ അശോക് മോച്ചിയോട് എനിക്ക് നിറഞ്ഞ സ്നേഹം മാത്രമാണ്. അവര്‍ ഇയാളെ ഉപയോഗിക്കുകയായിരുന്നു. ആദ്യം, മനുഷ്യനെന്ന കടമ നിര്‍വഹിക്കുക. അതിനുശേഷം ഗീതയും ഖുര്‍ആനും തുറക്കുക” എന്ന കവിത ചൊല്ലിയാണ് ഖുത്ത്ബുദ്ദീന്‍ അന്‍സാരി അവസാനിപ്പിച്ചത്.

‘‘മോഡിയുടെ ഗുജറാത്തില്‍നിന്നല്ല, മഹാത്മാഗാന്ധിയുടെ ഗുജറാത്തില്‍നിന്നാണ് ഞാന്‍ വരുന്നത്. നിങ്ങളോട് സംസാരിക്കാന്‍ എനിക്ക് ഭാഷ അറിയില്ല. പക്ഷേ, മനുഷ്യത്വത്തിന്റെ ഭാഷയ്ക്ക് സ്വരം ആവശ്യമില്ല. ഗുജറാത്തില്‍ കൊട്ടിഘോഷിക്കപ്പെടുന്ന വികസനമില്ലന്നതിന്റെ തെളിവാണ് ഞാനിന്നും അതേ തെരുവില്‍ ചെരുപ്പുകുത്തിയായി കഴിയുന്നത്. പണമില്ലാത്തതിനാല്‍ വിവാഹംപോലും കഴിച്ചില്ല’’ മോച്ചി പറഞ്ഞു. “എന്നെ ഞാന്‍ തന്നെ കൊള്ളയടിച്ചു. പിന്നെ നിങ്ങള്‍ക്ക് എന്നെ എങ്ങനെയാണ് കൊള്ളയടിക്കാനാവുക” അന്‍സാരിയെ ചേര്‍ത്തുനിര്‍ത്തി അശോക് മോച്ചി പറഞ്ഞു.

സംഗമം സിപി എം സംസ്ഥാന കമ്മിറ്റിയംഗം ടി കെ ഹംസ ഉദ്ഘാടനം ചെയ്തു. ജയിംസ് മാത്യു എംഎല്‍എ അധ്യക്ഷനായി. സഹീദ് റൂമി രചിച്ച “ഞാന്‍ കുത്തുബ്ദീന്‍ അന്‍സാരി” എന്ന പുസ്തകം രക്തസാക്ഷി യു കെ കുഞ്ഞിരാമന്റെ മക്കളായ കെ സത്യഭാമ, കോമള, റീത്ത, സുജാത എന്നിവര്‍ക്ക് നല്‍കി പി ജയരാജന്‍ പ്രകാശനം ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment