വീണ്ടും അബ്ദുള്ളക്കുട്ടി: സരിതയെ കൂടാതെ മറ്റൊരു യുവതിയെയും അപമാനിച്ചു എന്ന് ആരോപണം

a-p-abdullakkuttyകണ്ണൂര്‍: കോണ്‍ഗ്രസ് എംഎല്‍എ എ പി അബ്ദുള്ളക്കുട്ടിക്കെതിരെ വീണ്ടും ആരോപണം. ജോലി വാഗ്ദാനം ചെയ്ത് അബ്ദുള്ളക്കുട്ടി യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ജോലി വേണമെങ്കില്‍ തനിക്കൊപ്പം തിരുവനന്തപുരത്തേക്ക് വരണമെന്ന് അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു എന്നാണ് യുവതി ആരോപിക്കുന്നത്.

രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് ആയിരിക്കെ ഈ യുവതിയുടെ അമ്മ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ യാതൊരു തുടര്‍നടപടിയും ഉണ്ടായില്ല എന്നാണ് റിപ്പോര്‍ട്ട്.

അബ്ദുള്ളക്കുട്ടി തന്നെ മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു‍. അബ്ദുള്ളക്കുട്ടി തന്നെ ദ്രോഹിച്ചിട്ടുണ്ടെന്ന് പറഞ്ഞ സരിത അദ്ദേഹം തന്നെ ഹോട്ടലിലേക്ക് വിളിച്ച് സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചുവെന്നും പറഞ്ഞു. അറസ്റ്റിലാവുന്നതിനു രണ്ടുമാസം മുമ്പാണ് സംഭവമെന്നും സരിത പറഞ്ഞു. താന്‍ പൊലീസ് കസ്റ്റഡിയിലിരിക്കെയും അബ്ദുള്ളക്കുട്ടി വിളിച്ചു എന്നും തന്റെ പേര് പറയരുതെന്ന് ആവശ്യപ്പെട്ടു എന്നും അവര്‍ പറയുകയുണ്ടായി.

അതേസമയം സരിതയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ അബ്ദുള്ളക്കുട്ടിയുടെ സുരക്ഷ വര്‍ധിപ്പിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment